24.9 C
Kottayam
Friday, June 5, 2026

പതിനേഴുകാരിയെ കഴുത്തില്‍ മഞ്ഞച്ചരട് കെട്ടി ഭാര്യയെന്ന് വിശ്വസിപ്പിച്ചു; തുടര്‍ന്ന് വീട്ടില്‍ കയറി ബലാല്‍സംഗം; യുവാവ് അറസ്റ്റില്‍

Must read

പത്തനംതിട്ട: പതിനേഴുകാരിയെ കഴുത്തില്‍ മഞ്ഞച്ചരട് കെട്ടി വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച ശേഷം വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ ആറന്മുള പോലീസ് പിടികൂടി. കോഴഞ്ചേരി ചെറുകോല്‍ പുരയിടത്തില്‍ വീട്ടില്‍ സിബിന്‍ ഷിബു(19) ആണ് അറസ്റ്റിലായത്.

കഴിഞ്ഞവര്‍ഷം മെയ് 25ന് ക്ഷേത്രത്തിലേക്കും മറ്റും പോകുന്ന വഴിയില്‍ വച്ച്, കഴുത്തില്‍ മഞ്ഞചരട് കെട്ടി വിവാഹം കഴിച്ചു എന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം, മറ്റൊരു ദിവസമാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഓഗസ്റ്റ് 18 ന് പകല്‍ 11 മണിക്കായിരുന്നു കുട്ടിയുടെ വീട്ടില്‍ വച്ച് ബലാല്‍സംഗം ചെയ്തത്.

- Advertisement -

ശിശുക്ഷേമ സമിതിയില്‍ നിന്നും വിവരം ലഭിച്ചത് പ്രകാരം വനിതാ സെല്‍ എസ്.ഐ വി ആശ, കോന്നി എന്‍ട്രി ഹോമില്‍ കഴിയുന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. വിക്ടിം ലെയ്സണ്‍ ഓഫീസറെ നിയമിക്കുകയും, വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള പ്രാഥമിക നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത ശേഷം, ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

- Advertisement -

കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുരങ്ങു മലയില്‍ വച്ച് പിടികൂടുകയായിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ വിഎസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

- Advertisement -

പ്രതിയെ പിടികൂടിയ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടറെ കൂടാതെ, എസ് ഐ വിഷ്ണു, എസ് സി പി ഓമാരായ പ്രദീപ്, താജുദീന്‍, അനില്‍, ഉമേഷ്, സി പി ഓ മാരായ ജിതിന്‍, വിഷ്ണു, വിഷ്ണു വിജയന്‍, സല്‍മാന്‍, എന്നിവരാണ് ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week