തിരുവനന്തപുരം: ആര്യനാട് 14 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 56 വയസ്സുകാരന്‍ അറസ്റ്റില്‍. അന്തിയറ സ്വദേശി ഇന്‍വാസ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ടു.
പെണ്‍കുട്ടിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചപ്പോഴാണ് രണ്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്‍വാസ് പിടിയിലായത്. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

