പഠനത്തില്‍ അലസത ; കൗണ്‍സിലിങ്ങിന് എത്തിച്ചപ്പോള്‍ അറിയുന്നത് കുട്ടി ഗര്‍ഭിണി; സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് പിടിയില്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാരിപ്പള്ളി സ്വദേശിയായ യുവാവിനെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. താന്നിപൊയ്കയിലെ കൊച്ചുവീട്ടില്‍ താമസിക്കുന്ന രാഹുല്‍ (22) ആണ് അറസ്റ്റിലായത്.

നാല് മാസം മുമ്പാണ് പ്രതിയും പെണ്‍കുട്ടിയും സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയം നടിച്ചും വിവാഹവാഗ്ദാനങ്ങള്‍ നല്‍കിയും രാഹുല്‍ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു.

പഠനത്തില്‍ വീഴ്ചയും പെരുമാറ്റത്തില്‍ വ്യത്യാസങ്ങളും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രക്ഷിതാക്കള്‍ കുട്ടിയെ കൗണ്‍സിലിങ്ങിനായി ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായതും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതും.

അഭിഭാഷകരുടെ പരാതിയെ തുടര്‍ന്ന് വര്‍ക്കല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പാരിപ്പള്ളിയില്‍ നിന്ന് പിടികൂടി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News