കൊച്ചി:ബേസിൽ സംവിധാനം ചെയ്ത ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തിയ മിന്നൽമുരളി എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം നെറ്റ് ഫ്ലിക്സിൽ കൂടെയാണ് പുറത്തിറങ്ങിയത്. ചിത്രത്തെക്കുറിച്ചും ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചും പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ നല്ല അഭിപ്രായങ്ങളാണ് പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ടോവിനോയുടെ കഥാപാത്രത്തിനു ലഭിച്ച അതേ കയ്യടി തന്നെയായിരുന്നു വില്ലൻ കഥാപാത്രമായ ഗുരു സോമസുന്ദരത്തിനും പ്രേക്ഷകർ നൽകിയത്.
പ്രമുഖ സംവിധായകൻ ത്യാഗരാജന്‍ കുമാരരാജയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ആരണ്യകാണ്ഡ’ത്തിലൂടെയാണ് ഗുരു സോമസുന്ദരം ആദ്യമായി നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2013 പുറത്തിറങ്ങിയ അഞ്ചുസുന്ദരികൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ ഒരു ശ്രദ്ധേയകഥാപാത്രത്തെ തന്നെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.
അതിനുശേഷം ആസിഫ് അലിക്കൊപ്പം കോഹിനൂരിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. എത്രയെത്ര കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്തെങ്കിലും താരത്തിന് ഏറ്റവുമധികം പ്രശംസ നേടിക്കൊടുത്തത് മിന്നൽ മുരളിയിലെ ഷിബു എന്ന വേഷം തന്നെയാണ് . ഇപ്പോഴിതാ അദ്ദേഹത്തെ ചുറ്റിപ്പറ്റി മറ്റൊരു സന്തോഷ വാർത്ത കൂടി പുറത്ത് വരികയാണ്. മലയാളത്തിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം താരം ചെയ്യുന്നുണ്ട് ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മിന്നൽ മുരളി റിലീസിനു മുൻപ് മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചെന്നും ബറോസില്‍ അഭിനയിക്കുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തിലൂടെ വെളിപ്പെടുത്തി- ഗുരുവിനോട് താങ്കൾ ഇങ്ങോട്ട് വരു എന്നും നമുക്ക് ഒരു യാത്ര ചെയ്യാം എന്നായിരുന്നു മോഹൻലാൽ സംസാരിച്ചത്.മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ കൂടിയാണ് മിന്നൽ മറുപടി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.