29.7 C
Kottayam
Saturday, June 13, 2026

‘മിന്നല്‍ മുരളിയെന്ന് പറയുന്നവനെ ഈ പരിസരത്തെവിടെ കണ്ടാലും കൂട്ടമണിയടിക്കുക, അല്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുക’; കിടിലന്‍ ട്രെയിലര്‍

Must read

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ളിക്സിന്റെ യുട്യബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. ടൊവിനോയുടെ സൂപ്പര്‍ പവറുകളും കിടിലന്‍ മാസ് രംഗങ്ങളുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ഡോക്ടര്‍ കഥാപാത്രമായി മാമുക്കോയയുടെ ഗംഭീര പ്രകടനവും പൊലീസുകാരനായി ബൈജുവും ട്രെയിലറില്‍ തിളങ്ങുന്നുണ്ട്.

വിമാനം ഒന്നും തട്ടാതെ കാത്തോണേ എന്ന് പറഞ്ഞ് മരത്തിന് മുകളില്‍ നിന്നും ചാടുന്നതും മുട്ടിടിച്ച് താഴെ വീണ് ‘ഇല്ലെടാ പറക്കാന്‍ പറ്റില്ലെടാ’ എന്ന് പറയുന്ന ടൊവിനോയുടെ ഡയലോഗും ട്രെയിലറില്‍ ചിരി പടര്‍ത്തുന്നുണ്ട്.

ഡിസംബര്‍ 24 നാണ് മിന്നല്‍ മുരളി ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് ഒ.ടി.ടി ഭീമന്മാരായ നെറ്റ്ഫ്ളിക്സ് മിന്നല്‍മുരളിയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയതെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ടൊവിനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ബിജു കുട്ടന്‍, ഫെമിന ജോര്‍ജ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അരുണ്‍ അനിരുദ്ധും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ്. സംവിധായകനായ സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായഗ്രഹകന്‍. ഷാന്‍ റഹ്‌മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ വ്ലാഡ് റിംബര്‍ഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.

- Advertisement -

മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുഗു എന്നീ ഭാഷകളില്‍ ഇറങ്ങുന്ന ചിത്രം ആദ്യം തിയറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേന ‘ഡിജിറ്റൽ അറസ്റ്റ്’; കഴക്കൂട്ടത്ത് വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി

കഴക്കൂട്ടം: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ. (CBI) ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോകോൾ വഴി വിരട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ശ്രീകാര്യം പൗഡിക്കോണം പാണൻവിള പീസ് കോട്ടേജിൽ താമസിക്കുന്ന...

മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക,ദൃശ്യങ്ങൾ വൈറൽ

കൊല്ലൂർ : നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുമ്പ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്....

Popular this week