27.6 C
Kottayam
Sunday, June 7, 2026

ഒരാള്‍ക്ക് 9 മൊബൈല്‍ കണക്ഷന്‍ വരെ, പത്താമത്തേത് മുതല്‍ റദ്ദാക്കും; നിരീക്ഷണം കടുപ്പിക്കാന്‍ ടെലികോം മന്ത്രാലയം

Must read

ന്യൂഡല്‍ഹി: ഒരാള്‍ക്ക് 9 മൊബൈല്‍ കണക്ഷനുകള്‍ വരെ ആകാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. 9 കണക്ഷനുകളില്‍ കൂടുതലുള്ള ഉപയോക്താക്കളുടെ നമ്ബറുകള്‍ പുനഃപരിശോധന നടത്തണമെന്ന് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കി.

ജമ്മു, അസം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ആറ് കണക്ഷനാണ്. പരിശോധനാ ഘട്ടത്തില്‍ മൊബൈല്‍ സേവനം തടയാന്‍ പാടില്ല. ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ നടപടി സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

മൊബൈല്‍ ഫോണ്‍ വഴിയുള്ള തട്ടിപ്പുകളും മറ്റും ശക്തമാകുന്ന സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയം നിരീക്ഷണം ശക്തമാക്കുന്നത്. സ്പാം മെസേജുകള്‍ വ്യാപിക്കുകയും ഒരാളുടെ രേഖകള്‍ ഉപയോഗിച്ചു മറ്റു പലരും നമ്ബറുകളെടുക്കുന്നതും വ്യാപകമാണ്. ഇതെല്ലാം തടയുകയാണ് ലക്ഷ്യം.

- Advertisement -

റീവെരിഫിക്കേഷന്‍ നടപടികള്‍ 30 ദിവസത്തില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഔട്ട്‌ഗോയിങ് സേവനം വിച്ഛേദിക്കപ്പെടും. ടെലികോം കമ്ബനികളാണ് സംശയമുള്ള നമ്ബറുകളും കണക്ഷനുകളും കണ്ടെത്തേണ്ടത്. ഇക്കാര്യം നമ്ബര്‍ ഉടമകളെ അറിയിക്കണം. ഓണ്‍ലൈന്‍ വഴി നമ്ബറുകള്‍ പുനപരിശോധിക്കാന്‍ ക്രമീകരണം നല്‍കണം.

- Advertisement -

ഉപയോഗിക്കാത്ത നമ്പറുകള്‍ വിച്ഛേദിക്കുകയും ബന്ധുക്കളും മറ്റും ഉപയോഗിക്കുന്നതാണെങ്കില്‍ അതു ട്രാന്‍സ്ഫര്‍ ചെയ്യുകയും വേണം. ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ഈ ഉപയോക്താവിന് 9ല്‍ കൂടുതല്‍ നമ്ബറുണ്ടെന്നു ശ്രദ്ധയില്‍പ്പെട്ടാല്‍ പത്താമത്തെ കണക്ഷന്‍ മുതലുള്ളതു റദ്ദാക്കപ്പെടും.

എന്നാല്‍ പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും വിവിധ ധനകാര്യ സ്ഥാപനങ്ങളും പരാതി ഉയര്‍ത്തുന്ന നമ്ബറുകള്‍ പരിശോധന കൂടാതെ തന്നെ വിച്ഛേദിക്കപ്പെടും. റീവെരിഫിക്കേഷന്‍ നടപടികള്‍ 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഔട്ട്‌ഗോയിങ് സേവനം വിച്ഛേദിക്കപ്പെടും. 45 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ഇന്‍കമിങ് സേവനങ്ങളും വിച്ഛേദിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week