23.7 C
Kottayam
Sunday, June 14, 2026

ജോലിയുടെ ഇടവേളകളിൽ ലൈംഗിക ബന്ധത്തിന് ആഹ്വാനം: റഷ്യയിൽ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ പരിഗണനയിൽ,പുട്ടിന്റെ റഷ്യയില്‍ നടക്കുന്നത്‌

Must read

മോസ്കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാൻ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയിൽ റഷ്യ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്‌ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് യുകെ മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു.

ജോലിക്കിടയിലെ ഒഴിവുവേളകളിൽ ‘പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന’ ആഹ്വാനം പുട്ടിൻ നേരത്തേ നടത്തിയിരുന്നു. മൂന്നാം വർഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ൻ യുദ്ധത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്തെ ജനനനിരക്കിൽ കാര്യമായ കുറവാണ് ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്താനുതകുന്ന നടപടികൾ എടുക്കണമെന്ന് പുട്ടിൻ ആവശ്യപ്പെട്ടിരുന്നു. 

രാത്രി 10 മുതൽ പുലർച്ചെ രണ്ടുവരെ ലൈറ്റുകൾ അണച്ചും ഇന്റർനെറ്റ് വിച്ഛേദിച്ചും, പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കണമെന്നാണ് നിർദേശങ്ങളിലൊന്ന്. വീട്ടമ്മമാർക്കു ശമ്പളം നൽകുക, അതവരുടെ പെൻഷനിലേക്കും വകയിരുത്തുക എന്നതും പരിഗണിക്കപ്പെടുന്നു. പങ്കാളികളുടെ ആദ്യ ഡേറ്റിന് (ആദ്യമായി ഒരുമിച്ചു പുറത്തുപോകുന്നത്) സാമ്പത്തിക സഹായമായി 5000 റൂബിൾ (4,395 ഇന്ത്യൻ രൂപ) ധനസഹായം നൽകുക, വിവാഹദിനം രാത്രി ഹോട്ടലിൽ ചെലവഴിക്കുന്നതിന് സർക്കാർ സഹായമായി 26,300 റൂബിൾ (23,122 ഇന്ത്യൻ രൂപ) നൽകുക തുടങ്ങിയവയും പരിഗണിക്കുന്നുണ്ട്. 

പ്രാദേശിക തലത്തിൽ ഓരോ പ്രവിശ്യയും സ്വന്തമായി പ്രത്യേക പാക്കേജോ സാമ്പത്തിക സഹായങ്ങളോ നൽകാനും പദ്ധതികളുണ്ട്. ഖബാറോവ്‌സ്കിൽ 18നും 23നും ഇടയിൽ പ്രായമുള്ള വിദ്യാർഥിനികൾക്കു കുട്ടികൾ ഉണ്ടായാൽ 900 യൂറോ (97,282 ഇന്ത്യൻ രൂപ) ലഭിക്കും. ചെല്യാബിൻസ്കിൽ ആദ്യ കുട്ടിയുണ്ടാകുമ്പോൾ ലഭിക്കുക 8,500 യൂറോയാണ് (9,18,782 ഇന്ത്യൻ രൂപ). ചായ, ഉച്ചഭക്ഷണ ഇടവേളകളിൽ പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്തോപാലോവ് പറഞ്ഞു. 

- Advertisement -

ജനനനിരക്ക് വർധിപ്പിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇപ്പോൾത്തന്നെ അന്വേഷണം തുടങ്ങിയതായാണു വിവരം. ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒരു ചോദ്യാവലി പൊതുമേഖലയിലെ വനിതാജീവനക്കാർക്കു നൽകിയിരുന്നു. ഇതിനു മറുപടി നൽകാതിരുന്നവർക്ക് ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടിവന്നിരുന്നു.

- Advertisement -

അവിടെ ചോദ്യാവലിയിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിയിരുന്നു. സർക്കാർ സൗജന്യമായി ഏർപ്പെടുത്തിയ പ്രത്യുൽ‌പാദനശേഷീ പരിശോധനാ സൗകര്യം ഇതുവരെ 20,000ൽ പരം സ്ത്രീകൾ ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

Popular this week