KeralaNews

വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്ത മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിലുണ്ടായിരുന്ന സര്‍ജ്ജന്‍ ജുമിനാ ഗഫൂറിനെ കൈയ്യേറ്റം ചെയ്ത കേസില്‍ മന്ത്രി സജിചെറിയാന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഗാര്‍ഡായി പ്രവര്‍ത്തിക്കുന്ന സേറ്റ്റ്റ് സെപഷ്യല്‍ ബ്രാഞ്ച് സെക്യൂരിറ്റി വിഭാഗത്തിലെ സി.പി.ഒ അനീഷ് മോനെ സസ്പെന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രി 11.45ന് പതിനാറാം വാര്‍ഡിലായിരുന്നു സംഭവം.

അനീഷിന്റെ പിതാവ് കുഞ്ഞുകുഞ്ഞിനെ (74) ഹൃദയാഘാതത്തെ തുടര്‍ന്ന് മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗിയുടെ നില എത്തിച്ചപ്പോള്‍ തന്നെ ഗുരുതരമായിരുന്നു. അക്കാര്യം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. രോഗി മരിച്ചതോടെ ചികിത്സ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവര്‍ ഡോക്ടര്‍മാരോടും നഴ്സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ അനീഷ വനിത ഹൗസ് സര്‍ജനെ മര്‍ദ്ദിക്കുയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആശുപത്രി സൂപ്രണ്ട് പൊലീസില്‍ വിവരമറിയിക്കുകയും പ്രതികെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും പൊലീസ് അനക്കിയില്ല. ഹൗസ് സര്‍ജന്‍ അടക്കം പ്രതിഷേധിക്കുകയും അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തപ്പോഴാണ് കേരള ഹെല്‍ത്ത് കെയര്‍ സര്‍വീസ് ഇന്‍സ്റ്ററ്റിയഷന്‍ ആക്ട് പ്രകാരം കേസെടുത്തത്.

പൊതുസമൂഹത്തില്‍ പോലീസിന്റെ വിലയിടിക്കുന്ന തരത്തില്‍ ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റദൂഷ്യവും അനീഷിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് അമ്പലപ്പുഴ ഡിവൈ.എസ.പി. പറഞ്ഞു. കൂടാതെ പ്രതിയ്ക്ക് എതിരെ ആലപ്പുഴ എസ്.എസ്.ബി ഡെപ്യൂട്ടി സൂപ്രണ്ട് വകുപ്പുതല അന്വേഷണം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button