തിരുവനന്തപുരം:ലക്ഷദ്വീപിൽ ഉയർന്നുവരുന്ന ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ
ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രപരവും, സാംസ്കാരികവുമായ തനിമ തകർക്കുന്ന നിലപാടുകൾ അപലപനീയമാണ്.
ലക്ഷദ്വീപും കേരളവും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് ഉയർന്നു വരുന്ന ഓരോ പ്രതിഷേധ സ്വരങ്ങളിലും നാം കാണുന്നത്.
വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം , കൃഷി, മത്സ്യബന്ധനം, മൃഗ സംരക്ഷണം , എന്നീ മേഖലകളിൽ ജനാധിപത്യ വിരുദ്ധമായ ഇടപെടലുകളും, ലക്ഷദ്വീപിനെ മറ്റൊരു യുദ്ധ ഭൂമിയാക്കുവാനുമുള്ള നയങ്ങളും,
സമാധാനാന്തരീക്ഷത്തിൽ കഴിയുന്ന ഒരു നാടിനെ രക്ത കലുഷിതമാക്കാനുള്ള ഗൂഢ നീക്കങ്ങളുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
ദ്വീപ് നിവാസികളുടെ വരുമാനമാർഗ്ഗങ്ങൾ ഇല്ലാതാക്കി വൻകിട കമ്പനികളുടെ ഉത്പന്നങ്ങൾക്കുള്ള വിപണിയാക്കാനും, കോർപ്പറേറ്റുകൾക്ക് ടൂറിസം തീറെഴുതി കൊടുക്കാനുള്ള തീരുമാനങ്ങളും അപലപനീയമാണ്.
ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും , സമാധാന ജീവിതത്തിനും യാതൊരു വിലയും കൽപ്പിക്കാത്ത ജനാധിപത്യ വിരുദ്ധ ഇടപെടൽ നടത്തുന്നവർ പിന്മാറുക തന്നെ വേണം എന്ന ഉറച്ച നിലപാടാണ് വ്യക്തമാക്കുവാനുള്ളത്.