KeralaNews

വിദ്യാര്‍ഥിനികളെ അടിവസ്ത്രമഴിപ്പിച്ച്‌ പരിശോധിച്ച നടപടി അപലപനീയമാണെന്ന് മന്ത്രി ഡോ.ആര്‍. ബിന്ദു,സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി കേന്ദ്ര മന്ത്രാലയത്തെ അറിയിക്കും

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രമഴിപ്പിച്ച്‌ പരിശോധിച്ച നടപടി അപലപനീയമാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ.ആര്‍. ബിന്ദു. പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജന്‍സിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

ഏജന്‍സിയുടെ ഭാഗത്തു നിന്ന് വന്‍ പിഴവാണ് ഉണ്ടായിരിക്കുന്നത്. മാനസികമായുണ്ടായ പരിക്ക് പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണ്. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള ഇങ്ങനെയൊരു പ്രവൃത്തി തീര്‍ത്തും നിരുത്തരവാദപരമാണ്.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി കേന്ദ്ര മന്ത്രാലയത്തെ അറിയിക്കും. ഭാവിയില്‍ ഇതുപോലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതയുണ്ടാവണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി ആര്‍. ബിന്ദു പ്രസ്താവനയില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button