തിരുവനന്തപുരം: തിരുവല്ലയില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവം വേദനിപ്പിക്കുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ഇന്‍ഷൂറന്‍സിന്റെ വ്യവസ്ഥ പുതുക്കുമെന്നും മന്ത്രി പറഞ്ഞു.
ആര്‍ക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സംസ്ഥാനത്തില്ല. ആത്മഹത്യയുടെ കാരണം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. കൃഷി നശിച്ച കര്‍ഷകര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കും. കാര്‍ഷിക മേഖലയില്‍ സംരക്ഷണം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
തിരുവല്ല നിരണം സ്വദേശി രാജീവിനെയാണ് (49) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ നെല്‍പ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷി ആവശ്യത്തിന് രാജീവ് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. വേനല്‍മഴയില്‍ എട്ട് ഏക്കര്‍ കൃഷി നശിച്ചു. ഇത് രാജീവിന് വലിയ ബാധ്യതയായിരുന്നു. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയത്.