25.5 C
Kottayam
Friday, June 5, 2026

‘മന്ത്രി ഒരു സ്വർണമാല വാങ്ങിത്തന്നൂന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല’ വാക്കുകളിടറി ലക്ഷ്മി; സംഭവം ഇങ്ങനെ

Must read

തിരുവനന്തപുരം: ‘പൊന്നിനെക്കാൾ തിളക്കമുണ്ട് ആ മനസ്സിന്. എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷംതോന്നിയൊരു നിമിഷം വേറെയില്ല. മന്ത്രി ഒരു സ്വർണമാല വാങ്ങിത്തന്നൂന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല’-സന്തോഷത്താൽ ലക്ഷ്മിയുടെ വാക്കുകളിടറി.

ബുധനാഴ്ച വൈകീട്ട് കായികവകുപ്പ് സംഘടിപ്പിച്ച ലഹരിസന്ദേശയാത്രയ്ക്കിടെയാണ് പിരപ്പൻകോട് സ്വദേശി ലക്ഷ്മിയുടെ സ്വർണമാല നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ മന്ത്രി വി.അബ്ദുറഹിമാൻ, മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു സ്വർണമാല ലക്ഷ്മിക്കു വാങ്ങിനൽകി.

- Advertisement -

ബുധനാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ, അച്ഛൻ വിമൽകുമാറിനൊപ്പം കരാട്ടെസംഘത്തെ പ്രതിനിധീകരിച്ചെത്തിയതായിരുന്നു ലക്ഷ്മി. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നു പരീക്ഷയ്ക്കു ശേഷം നേരേ പരിപാടിക്കെത്തുകയായിരുന്നു. വല്യച്ഛന്റെ മകനൊപ്പം ബൈക്കിൽ മടങ്ങുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടതു തിരിച്ചറിഞ്ഞത്. അച്ഛനോട് ലക്ഷ്മി വിവരം പറഞ്ഞിരുന്നില്ല.

- Advertisement -

കോളേജിൽ ഒരാവശ്യത്തിനു പോകുന്നതായി വിളിച്ചുപറഞ്ഞ്‌ നേരേ സെൻട്രൽ സ്റ്റേഡിയത്തിലേക്കു പോയി. എല്ലായിടത്തും തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. സെക്യൂരിറ്റിയോടു വിവരം പറഞ്ഞപ്പോൾ, അനൗൺസ്‌മെന്റ് നടത്താമെന്നു പറഞ്ഞു.

- Advertisement -

തുടർന്ന് മാല കളഞ്ഞുവന്ന അറിയിപ്പ് മൈക്കിലൂടെ മുഴങ്ങി. അതേസമയത്ത്‌ സെൻട്രൽ സ്റ്റേഡിയത്തിലുണ്ടായിരുന്ന മന്ത്രി അറിയിപ്പു കേട്ട് ലക്ഷ്മിയെ അടുത്തേക്കു വിളിച്ചു. ‘മോള് വിഷമിക്കണ്ട, മാല നാളെ രാവിലെതന്നെ വീട്ടിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്റെ നമ്പറും വാങ്ങിെവച്ചു. അപ്പോഴും കരുതിയില്ല, പുതിയ മാല വാങ്ങിനൽകുമെന്ന്’ -ലക്ഷ്മി പറഞ്ഞു.

പിതൃസഹോദരപുത്രനൊപ്പം ബൈക്കിൽ തിരികെ മടങ്ങവേ, മന്ത്രിയുടെ ഫോണിൽനിന്നു വിളിയെത്തി. സെൻട്രൽ സ്റ്റേഡിയത്തിലേക്കു മടങ്ങിവരാനായിരുന്നു നിർദേശം. തിരികെയെത്തിയയുടൻ മാല എവിടെനിന്നാണു വാങ്ങിയതെന്നും അവിടെ പോയി അതേ മാല വാങ്ങിക്കൊള്ളാനും പറഞ്ഞു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും ഒപ്പം വിട്ടയച്ചു.

അദ്ദേഹത്തിന്റെ കാറിൽ ജൂവലറിയിൽ പോയി. അതേ ഡിസൈനിലും തൂക്കത്തിലുമുള്ള മാല വാങ്ങിനൽകാനായിരുന്നു നിർദേശം. അതേ മാല അവിടെ ലഭിച്ചില്ല. അവരുടെ പോത്തൻകോട്ടുള്ള ബ്രാഞ്ചിൽ ഈ മാലയുണ്ടെന്നും അവിടെ പോയി മാല വാങ്ങിയാൽ മതിയെന്നും പറഞ്ഞു. കൂടെ വന്ന മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരൻ പണം അവിടെ അടച്ചു.

‘വീട്ടിലെത്തിയപ്പോൾ ഈ സന്തോഷം അച്ഛനോടു പറയാതിരിക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞപ്പോൾ സന്തോഷംകൊണ്ട് അച്ഛനാണ് ആ വിവരം ഫെയ്‌സ്ബുക്കിൽ പങ്കുെവച്ചത്’- ലക്ഷ്മി പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിൽ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർഥിയാണ് ലക്ഷ്മി. അച്ഛൻ വിമൽ കുമാർ വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week