തിരുവനന്തപുരം: തലനാരിഴക്കാണ് വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ബസ് ഡ്രൈവര്‍ കൃത്യമായ ദിശ ശ്രദ്ധിക്കാതെ വാഹനം റോഡിലേക്ക് ഇറക്കുകയായിരുന്നുവെന്നും അപകടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ മതിലിലേക്ക് ഇടിച്ചതെന്നും മന്ത്രി അപകടത്തെ കുറിച്ച് വിവരിച്ചു.
മന്ത്രിയുടെ വാഹനം തിരുവല്ല ബൈപാസില്‍ വെച്ചാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ മന്ത്രിക്ക് പരിക്കില്ല. മന്ത്രിയുടെ ഗണ്‍മാന് നിസാര പരിക്കുകള്‍ ഉണ്ട്. രാവിലെ എട്ടു മണിയോടെ തിരുവല്ല ബൈപ്പാസില്‍ ചിലങ്ക ജംഗ്ഷനില്‍ വെച്ചായിരുന്ന് അപകടം. അപകടത്തെത്തുടര്‍ന്ന് പതിഞ്ച് മിനുറ്റോളം മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടു.
മന്ത്രിയുടെ വാക്കുകള്‍;
‘ജില്ലാ പഞ്ചായത്തിന്റെ ഒരു യോഗത്തിനായി ഇടുക്കിക്ക് പോവുകയായിരുന്നു. ഞങ്ങളുടെ വണ്ടി കൃത്യമായിട്ടാണ് വന്നത്. എന്നാല്‍ സൈഡിലൂടെ ഒരു ബസ് വന്ന് നേരെ റോഡിലിറങ്ങി.അതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വണ്ടി തിരിക്കുകയായിരുന്നു. അത് നേരെ മതിലിലേക്ക് ഇടിച്ചു. വലിയൊരു അപകടത്തിലേക്ക് പോകുമായിരുന്നു. റോഡിന്റെ നടുക്കാണ് അവര്‍ വാഹനം കൊണ്ടിട്ടത്. റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ എല്ലാ ദിശയും നോക്കേണ്ടത് ഡ്രൈവറുടെ ചുമതലയാണ്.’ മന്ത്രി പറഞ്ഞു.