മില്‍മ പാലിനേര്‍പ്പെടുത്തിയ വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
കൊച്ചി: സംസ്ഥാനത്ത് മില്‍മ പാലിനേര്‍പ്പെടുത്തിയ വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാലു രൂപ വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ മഞ്ഞ നിറമുള്ള കവറിനും ഇളം നീല നിറമുള്ള കവറിനും 44 രൂപ നല്‍കേണ്ടി വരും. കടുംനീല കവറിലെ പാല്‍ ലിറ്ററിന് 46 രൂപയാണ് പുതിയ വില. കൊഴുപ്പുകൂടിയ പാലിന് 48 രൂപ നല്‍കണം.
മഞ്ഞ കവറിലുള്ള സ്മാര്‍ട്ട് ഡബിള്‍ ടോണ്‍ഡ് പാലിന് 5 രൂപയാണ് ഇനി അധികം നല്‍കേണ്ടത്. വര്‍ധിപ്പിക്കുന്ന 4 രൂപയില്‍ 3 രൂപ 35പൈസ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും.16 പൈസ ക്ഷീര സംഘങ്ങള്‍ക്കും 32 പൈസ ഏജന്റുമാര്‍ക്കും നല്‍കും. 3 പൈസ വീതം ക്ഷീര കര്‍ഷകര്‍ക്കായുള്ള ക്ഷേമനിധിയിലേക്ക് നല്‍കും. പുതുക്കിയ വില രേഖപ്പെടുത്തിയ പാക്കറ്റുകള്‍ ലഭ്യമാകുന്നത് വരെ പഴയവില രേഖപ്പെടുത്തിയ പാക്കറ്റുകളില്‍ തന്നെയാവും വിതരണം. 2017 ഫെബ്രുവരിയിലായിരുന്നു അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത്.