26 C
Kottayam
Saturday, June 6, 2026

പാലിൽ വിഷാംശമെന്ന് ക്ഷീരവികസന വകുപ്പ്; ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ ലാബ്

Must read

കൊല്ലം: കൊല്ലം ആര്യങ്കാവില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്ത പാല്‍ പിടികൂടിയതില്‍ ക്ഷീരവികസന വകുപ്പിന് തിരിച്ചടിയായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ റിപ്പോര്‍ട്ട്. ഭക്ഷ്യസുരക്ഷാ ലാബിലെ പരിശോധനയില്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. 15,300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ ലോറി അഞ്ചു ദിവസമായി പോലീസ് സ്‌റ്റേഷനിലാണുള്ളത്.

ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്ത് ആറുമണിക്കൂറിനുള്ളില്‍ പാല്‍ പരിശോധിച്ചെങ്കില്‍ മാത്രമേ അതിന്റെ സാന്നിധ്യം കണ്ടെത്താനാവുകയുള്ളൂ. ഇക്കാര്യം നേരത്തെ ക്ഷീരവികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 5.20-നാണ് മായം കലര്‍ന്ന പാല്‍ ആര്യാങ്കാവില്‍വെച്ച് പിടികൂടിയത്. ആ സമയത്ത് ക്ഷീരവികസനവകുപ്പ് നടത്തിയ പരിശോധനയിലാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍, ഇത് നിയമപരമായി നിലനില്‍ക്കണമെങ്കില്‍ ചീഫ് അനലിറ്റിക്കല്‍ ലാബിലെ റിപ്പോര്‍ട്ട് ആവശ്യമാണ്.

പാല്‍ പിടിച്ചെടുത്തതിന് പിന്നാലെ രാവിലെ ആര്യങ്കാവില്‍ ടെസ്റ്റ് നടത്തി ഫലം കിട്ടിയപ്പോള്‍ തന്നെ ക്ഷീരവികസന വകുപ്പ് ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നെന്ന് ക്ഷീരവികസനവകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി മാധ്യമങ്ങളോടു പ്രതികരിച്ചു. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ഒന്‍പതരയ്ക്ക് എത്തിയിരുന്നു. അവര്‍ പാല്‍ പരിശോധനയ്ക്ക് ശേഖരിച്ച് തിരുവനന്തപുരത്തെ ലാബില്‍ എത്തിച്ചു. അവര്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്ന് ഇന്നലെ അറിയാന്‍ സാധിച്ചു. ഇതിന് മറുപടി പറയേണ്ടതും ശിക്ഷാനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കേണ്ടതും ഫുഡ് സേഫ്റ്റി വിഭാഗമാണ്. വിഷയത്തില്‍ തീരുമാനം എടുക്കാനോ ശിക്ഷ കൊടുക്കാനോ ക്ഷീരവികസന വകുപ്പിന് കഴിയില്ല. അത് ചെയ്യേണ്ടത് ആരോഗ്യവകുപ്പിലെ ഫുഡ് സേഫ്റ്റി വിഭാഗമാണ്, ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.

മൂന്നാമത്തെ പരിശോധനയിലാണ് പാലില്‍ മായം ചേര്‍ത്തതായി ക്ഷീരവികസന വകുപ്പ് കണ്ടെത്തിയത്. അതിന്റെ ഫലം തങ്ങളുടെ കയ്യിലുണ്ട്. വിഷയം ഫുഡ്‌സേഫ്റ്റി അധികൃതര്‍ക്ക് കൈമാറുക എന്ന ഉത്തരവാദിത്വം മാത്രമേ ക്ഷീരവികസന വകുപ്പിനുള്ളൂ. അതിനാല്‍ അപ്പോള്‍ തന്നെ അവരെ വിവരം അറിയിക്കുകയും വിഷയം കൈമാറുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week