കര്‍ണാടകയിലെ കാര്‍വാര്‍ തീരത്ത് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി!

കാര്‍വാര്‍: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്ത് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. സീഗള്‍ ഇനത്തില്‍പ്പെട്ട കടല്‍ക്കാക്കയെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച കാര്‍വാറിലെ രബീന്ദ്രനാഥ ടാഗോര്‍ ബീച്ചില്‍ കോസ്റ്റല്‍ മറൈന്‍ പോലീസ് സെല്ലാണ് കടല്‍ക്കാക്കയെ കണ്ടെത്തിയത്.

ഇന്ത്യയിലെ ഏറ്റവും നിര്‍ണായകമായ നാവിക താവളങ്ങളിലൊന്നാണ് കാര്‍വാര്‍. പരിക്കേറ്റ പക്ഷിയെ പരിശോധിക്കുന്നതിനിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥര്‍ ശരീരത്തില്‍ ഒരു ജിപിഎസ് ട്രാക്കിങ് ഉപകരണം കണ്ടെത്തിയത്. ഉപകരണത്തിൽ  ചെറിയ സോളാര്‍ പാനലുള്ള  ഇലക്ട്രോണിക് യൂണിറ്റ് ഉണ്ടായിരുന്നു.

ട്രാക്കറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇമെയില്‍ വിലാസവും പക്ഷിയെ കണ്ടെത്തുന്ന ആരെങ്കിലും നല്‍കിയ ഐഡിയുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്ന ഒരു സന്ദേശവും ഈ ഉപകരണത്തില്‍ ഉണ്ടായിരുന്നു. കൂടുതല്‍ പരിശോധനയില്‍ ഇമെയില്‍ വിലാസം ചൈനീസ് അക്കാദമി ഓഫ് സയന്‍സസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News