31.1 C
Kottayam
Friday, May 17, 2024

കൊല്ലത്ത് 7 വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍

Must read

കൊല്ലം: കൊട്ടാരക്കരയില്‍ത്ത് 7 വയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ഷമീര്‍ ആലമാണ് അറസ്റ്റിലായത്. പീഡനത്തിനു ശേഷം നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഷമീര്‍ ആലം കൊട്ടാരക്കര കുളക്കടയിലുള്ള ഒരു കട്ടക്കമ്പനിയിലെ തൊഴിലാളിയായിരുന്നു. ഇതേ കട്ടക്കമ്പനിയില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞു.

തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. കുളക്കടയില്‍ താമസിച്ചിരുന്ന ഇയാള്‍ ഇതിനിടെ പത്തനാപുരത്തേക്ക് മാറിയിരുന്നു. എന്നാല്‍, പുത്തൂര്‍ പൊലീസ് ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിരുന്നു. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ആലപ്പുഴയില്‍ വച്ചാണ് പുത്തൂര്‍ പൊലീസ് ഷമീറിനെ പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week