എറണാകുളം: എറണാകുളം പിണർമുണ്ടയിൽ മലയാളിയായ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു. പള്ളിക്കര സ്വദേശി ലിജ ആണ് കൊല്ലപ്പെട്ടത്. ഭാര്യ കഴുത്തുമുറിച് കോലപ്പെടുത്തിയ നിലയിൽ ആണ് കാണപ്പെട്ടത്.
കുന്നത്തു നാട് പള്ളിക്കര സ്വദേശി ലിജ ( 41) ആണ് കൊലപ്പെട്ടത്. ഭർത്താവ് ഷുക്രു കൊലപാതകത്തിന് ശേഷം തൂങ്ങി മരിച്ചു. ഷുക്രു ഓഡീഷ സ്വദേശിയാണ്. ലിജ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപതിയിൽ വച്ച് പുലർച്ചെ ആണ് മരിച്ചത്.
വർഷങ്ങളായി ഇവര്‍ വിവാഹിതരായിട്ട്. ഇവര്‍ക്ക് പന്ത്രണ്ടും, പത്തും, ഏഴും വയസുള്ള മൂന്ന് കുട്ടികളുണ്ട്. കുറച്ച് മാസമായി ഭർത്താവുമായി പിണങ്ങി കഴിയുകയാണ് ലിജ.
വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു. നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം.
ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. സയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. രണ്ടുമാസം മുമ്പായിരുന്നു അനീഷിനെയും നിഖിതയുടെയും വിവാഹം നടന്നത്.