29.4 C
Kottayam
Friday, June 5, 2026

വീട്ടില്‍ ആണ്‍ സുഹൃത്തിനെ വെട്ടിക്കൊന്നശേഷം ജീവനൊടുക്കി മധ്യവയസ്‌ക

Must read

സുല്‍ത്താന്‍ ബത്തേരി: പുരുഷസുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി വയോധിക തൂങ്ങിമരിച്ചതു വരുമാനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് സൂചന. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതിയാണു (55) സുഹൃ‍ത്തിനെ കൊലപ്പെടുത്തിയതിനു പിന്നാലെ വീടിനു പിന്നിലെ മരത്തിൽ തൂങ്ങിമരിച്ചത്.

സുഹൃത്ത് ബത്തേരി തൊടുവട്ടി സ്വദേശി പുത്തക്കാടൻ ബീരാനെ (58) കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ച നിലയിലാണു ഞായറാഴ്ച കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ചന്ദ്രമതിയും മാതാവ് ദേവകിയും വീട്ടിലുള്ളപ്പോഴാണു സുഹൃത്തായ ബീരാൻ ഗു‍ഡ്സ് ഓട്ടോറിക്ഷയിൽ എത്തിയത്. തുടർന്ന് അമ്മയെ അടുത്തുള്ള സഹോദരന്റെ വീട്ടിലേക്കു ചന്ദ്രമതി പറഞ്ഞയച്ചു. പിന്നീടു ദേവകി തിരിച്ചെത്തിയപ്പോഴാണു മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 

ദേവകി അറിയിച്ചതനുസരിച്ചു ബന്ധുക്കളെത്തി നോക്കിയപ്പോഴാണ് കിടപ്പു മുറിയിൽ ബീരാനെ വെട്ടേറ്റു മരിച്ച നിലയിലും കണ്ടത്. കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ട ബീരാന്റെ കീഴ്ത്താടിയിലും മറ്റും വെട്ടേറ്റിട്ടുണ്ട്.

ഇരുവരും ചേർന്ന് അടുത്തിടെ വാങ്ങിയ ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ടു തർക്കങ്ങളുണ്ടായിരുന്നതായി പറയുന്നു. ചന്ദ്രമതി എഴുതിയതെന്നു കരുതുന്ന കത്ത് പൊലീസ് കണ്ടെടുത്തു. ബീരാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗുഡ്സ് ഓട്ടോയിൽ നിന്നു കയർ എടുത്തു കൊണ്ടു വന്നാണു ചന്ദ്രമതി തൂങ്ങിയതെന്നാണു പൊലീസ് നിഗമനം.

- Advertisement -

കഴിഞ്ഞ 13 വർഷമായി ഇരുവരും സുഹൃത്തുക്കളാണ്. ബീരാനു ഭാര്യയും 2 മക്കളുമുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബത്തേരി നഗരസഭയിലേക്കു ബീരാൻ മത്സരിച്ചു തോറ്റിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week