KeralaNewsRECENT POSTS
ബൈക്ക് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബൈക്ക് റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് ബൈക്കില്‍നിന്ന് തെറിച്ച് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. പുന്നക്കുളംകുഴിയന്‍വിള ചാനല്‍ക്കരവീട്ടില്‍ ഉദയകുമാര്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കോവളം ബൈപാസില്‍ പോറോഡ് പാലത്തിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിച്ചു. ഹോട്ടല്‍ ജീവനക്കാരനാണ് ഉദയകുമാര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News