27.1 C
Kottayam
Tuesday, May 7, 2024

കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട് ഫോണുമായി മൈക്രോമാക്സ് എത്തി

Must read

ഇൻ (In) എന്ന പുത്തൻ സബ് ബ്രാൻഡിലാണ് മൈക്രോമാക്‌സിന്റെ രണ്ടാം വരവ്. ഇൻ നോട്ട് 1, ഇൻ 1b എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതുതായി അവതരിപ്പിച്ചത്. ഇന്ത്യൻ സ്മാർട്ട് ഫോൺ തന്നെ വേണം എന്ന ആഗ്രഹം പുലർത്തുന്നവർക്കിടയിൽ ഹിറ്റ് ആണ് മൈക്രോമാക്സിന്റെ പുത്തൻ ഫോണുകൾ. അതെ സമയം തുടക്കം ഗംഭീരമായി എന്നതിൽ അധികകാലം മുന്നോട്ട് പോവാൻ സാധിക്കില്ല എന്ന തിരിച്ചറിവിൽ 5ജി സ്മാർട്ട് ഫോണുമായി വിപണിയിലെ കൂടുതൽ സജീവമാവാൻ ഒരുങ്ങുകയാണ് മൈക്രോമാക്സ്.

കമ്പനിയുടെ സഹസ്ഥാപനായ രാഹുൽ ശർമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡുകൾ തങ്ങളുടെ 5ജി സ്മാർട്ട് ഫോണുമായി വിപണി പിടിക്കുന്ന സമയമാണിപ്പോൾ. ഉടൻ 5ജി സ്മാർട്ട് ഫോണുമായി വിപണിയിലെത്താൻ ഇതാണ് മൈക്രോമാക്‌സിനെ പ്രേരിപ്പിക്കുന്നത്. കമ്പനിയുടെ ബെംഗളൂരുവിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിൽ 5ജി സ്മാർട്ട് ഫോണുമായി ബന്ധെപെട്ട പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. അതെ സമയം എപ്പോൾ മൈക്രോമാക്‌സ് 5ജി സ്മാർട്ട് ഫോൺ വിപണിയിലെത്തും എന്ന് രാഹുൽ ശർമ്മ പറഞ്ഞിട്ടില്ല. ‘ഉടൻ’ എന്നാണ് മറുപടി.

6 ജിബി റാമും, മികച്ച ഡിസ്പ്ലേ റിഫ്രഷ് റേറ്റും, ലിക്വിഡ് കൂളിങുമുള്ള ഒരു പുത്തൻ സ്മാർട്ട് ഫോണും മൈക്രോമാക്‌സ് തയ്യാറാക്കുന്നുണ്ട്. ഇത് ഇൻ നോട്ട് 1 ഫോണിന്റെ പരിഷ്ക്കരിച്ച പതിപ്പാവില്ല എന്നും പുത്തൻ ഫോൺ ആയിക്കും എന്നും രാഹുൽ ശർമ്മ പറയുന്നു. 5ജി സ്മാർട്ട്ഫോൺ നിർമ്മിക്കുന്നതോടൊപ്പം വിവിധ മൊബൈൽ അക്‌സെസ്സറികളും മൈക്രോമാക്‌സ് ബ്രാൻഡിങ്ങിൽ ഉടൻ വിപണിയിലെത്തും. ട്രൂ വയർലെസ്സ് സ്റ്റീരിയോ (TWS) ഇയർബഡ്ഡുകളാണ് ഈ ശ്രേണിയിൽ ആദ്യം വില്പനക്കെത്തുക. “പുതിയ സാങ്കേതികവിദ്യയും വ്യത്യസ്തമായ രൂപകൽപ്പനയും മൈക്രോമാക്‌സ് ഇയർ ബെഡിനുണ്ടാവും,” ശർമ്മ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week