CricketNewsSports

കമിന്‍സിനെയും പിന്നിലാക്കി സ്റ്റാര്‍ക്ക്, ഐപിഎല്‍ ചരിത്രത്തിലെ റെക്കോർഡ് തുക; ഓസീസ് താരം കൊല്‍ക്കത്തയില്‍

ദുബായ്: ഐപിഎല്‍ താരലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ തരമായി ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഈ ലേലത്തില്‍ ഓസ്ട്രേലിയന്‍ ടീമിലെ സഹതാരം പാറ്റ് കമിന്‍സിനെ 20.50 കോടി മുടക്കി സണ്‍റൈസേഴ്സ്  ഹൈരദാബാദ് സ്വന്തമാക്കിയതിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത്  24.75 കോടി രൂപ മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. അത്യന്തം നാടകീയമായ ലേലം വിളിയില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാര്‍ക്കിനായി തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ശക്തമായി രംഗത്തുവന്നത്.

ഡല്‍ഹിക്കായി റിഷഭ് പന്തും മുംബൈക്കായി ആകാശ് അംബാനിയും വാശിയോടെ ലേലം വിളിച്ചു. ഒടുവില്‍ സ്റ്റാര്‍ക്കിന്‍റെ വില ഒമ്പത് കോടി കടന്നതോടെ ഡല്‍ഹി പിന്‍മാറി.ഈ സമയത്താണ് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി രംഗത്തെത്തിയത്. സ്റ്റാര്‍ക്കിന്‍റെ മൂല്യം കുതിച്ചതോടെ മുംബൈയും പതുക്കെ കളം വിട്ടു. പിന്നീടെത്തിയത് ഗുജറാത്ത് ടൈറ്റന്‍സായിരുന്നു. കൊല്‍ക്കത്തയും ഗുജറാത്തും വിട്ടുകൊടുക്കാന്‍ തയാറാവാതിരുന്നതോടെ സ്റ്റാര്‍ 20 കോടി കടന്നു. ഇതോടെ ലേലഹാളില്‍ കൈയടി ഉയര്‍ന്നു.

എന്നാല്‍ 20ലും നില്‍ക്കാതെ ഗുജറാത്തും കൊല്‍ക്കത്തയും വാശിയോടെ വിളി തുടര്‍ന്നു. ഒടുവില്‍ 24.75 കോടിക്ക് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത വിളിച്ചതോടെ ഗുജറാത്ത് പിന്‍മാറി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാണ് സ്റ്റാര്‍ക്ക്. ഇത്തവണ ലേലത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20.50 കോടിക്ക് പാറ്റ് കമിന്‍സിനെ വിളിച്ചെടുത്തതിന്‍റെ റെക്കോര്‍ഡാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്‍ക്കത്ത മറികടന്നത്.

കാമറോണ്‍ ഗ്രീന്‍(17.50 കോടി), ബെന്‍ സ്റ്റോക്സ്(16.25 കോടി), ക്രിസ് മോറിസ്(16.25 കോടി), നിക്കോളാസ് പുരാന്‍(16 കോടി), യുവരാജ് സിംഗ്(16 കോടി) എന്നിവരാണ് ഐപിഎല്‍ ലേലത്തില്‍ മുമ്പ് 16 കോടി പിന്നിട്ട കളിക്കാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button