യുദ്ധ റിപ്പോര്‍ട്ടിംഗിലെ അമിതവൈകാരികത, വാര്‍ത്താ ചാനലുകളുടെ ടെലിവിഷന്‍ റേറ്റിങുകള്‍ നാല് ആഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം

പശ്ചിമേഷ്യന്‍ യുദ്ധ റിപ്പോര്‍ട്ടിങ് കാഴ്ചക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു; വാര്‍ത്താ ചാനലുകളുടെ ടെലിവിഷന്‍ റേറ്റിങുകള്‍ നാല് ആഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: വാര്‍ത്താ ചാനലുകളുടെ ടെലിവിഷന്‍ റേറ്റിങുകള്‍ നാല് ആഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (എംഐബി) ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിനാണ് നിര്‍ദേശം നല്‍കിയത്.

പശ്ചിമേഷ്യന്‍ യുദ്ധ റിപ്പോര്‍ട്ടിങ് കാഴ്ചക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. റിപ്പോര്‍ട്ടിംഗിലെ നാടകീയത തടയുന്നതിനാണ് ഈ നീക്കമെന്ന് ദേശീയ മാധ്യമം എക്‌സ്‌ചേഞ്ച് 4 മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഉത്കണ്ഠകള്‍ക്ക് കാരണമാകുന്നതയും റിപ്പോര്‍ട്ട്.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടയില്‍ ചില വാര്‍ത്താ ചാനലുകള്‍ അനാവശ്യമായ സെന്‍സേഷണലിസവും ഊഹാപോഹപരമായ ഉള്ളടക്കവും സംപ്രേഷണം ചെയ്യുന്നുണ്ടെന്ന് ബാര്‍ക്കിന് നിര്‍ദേശം നല്‍കി മന്ത്രാലയം പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ പൊതുജനങ്ങളില്‍, പ്രത്യേകിച്ച് ദുരിതബാധിത പ്രദേശങ്ങളില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളവരിലോ അവിടെ താമസിക്കുന്നവരിലോ പരിഭ്രാന്തി സൃഷ്ടിക്കും. 2014 ജനുവരി 16 ലെ ഇന്ത്യയിലെ ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ 24.2-ാം വകുപ്പും മന്ത്രാലയം ഉദ്ധരിച്ചു.

​The Union Ministry of Information and Broadcasting (MIB) has directed the Broadcast Audience Research Council (BARC) to suspend the television ratings for news channels for a period of four weeks. This decision comes amid ongoing discussions regarding the transparency and accuracy of the existing TRP (Television Rating Point) system. The suspension is intended to allow for a review and potential recalibration of the rating mechanism to ensure a more robust and fair representation of viewership data.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News