ദുബായ്:ആരുടെയോ രാജ്യത്ത് ആര്‍ക്കോ വേണ്ടി ജോലിചെയ്ത് ജീവിതം പാഴാക്കുന്നവരാണ് യു.എസ്. പട്ടാളക്കാരെന്ന് പരിഹസിച്ച് മിയ ഖലീഫ. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിയ പട്ടാളക്കാരെ പരിഹസിക്കുന്നത്. കടുത്ത മാനസിക പ്രശ്‌നങ്ങളുമായി യുദ്ധമുഖത്തുനിന്ന് മടങ്ങിയെത്തുന്ന പട്ടാളക്കാര്‍ക്ക് സര്‍ക്കാര്‍ വേണ്ട പരിഗണനയോ പ്രതിഫലമോ നല്‍കുന്നില്ലെന്നും മിയ വീഡിയോയിലൂടെ ആരോപിക്കുന്നു. സമ്മിശ്രപ്രതികരണം ലഭിച്ച വീഡിയോ ഇതിനോടകം ഒരു മില്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
യു.എസ്. പട്ടാളത്തിന്റെ ഭാഗമല്ലാത്ത എല്ലാവര്‍ക്കും നല്ല പ്രഭാതം നേര്‍ന്നുകൊണ്ടാണ് മിയ വീഡിയോ ആരംഭിക്കുന്നത്. ‘യു.എസ് പട്ടാളത്തിന്റെ ഭാഗമാകാതെ, തങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാത്ത ഒരു രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യാതെ, സ്വന്തം നാട്ടില്‍, വീട്ടില്‍ ഇരിക്കുന്ന എല്ലാവര്‍ക്കും സുപ്രഭാതം. യുദ്ധമുഖത്തുപോയി തലച്ചോറുമുഴുവന്‍ കലങ്ങിയ അവസ്ഥയില്‍, PTSD-യുമായി (Post-Traumatic Stress Disorder) നാട്ടില്‍ തിരിച്ചെത്തുന്ന നിങ്ങളെ യുഎസ് സര്‍ക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയാം’, മിയ വീഡിയോയില്‍ പറയുന്നു.
‘പട്ടാളത്തില്‍നിന്നും പിരിഞ്ഞവര്‍ക്കുവേണ്ടിയുള്ള വെറ്റെരന്‍സ് അഫയേഴ്‌സ് (Veterans Affairs – VA) സംവിധാനം നിങ്ങള്‍ക്കുവേണ്ടി എന്തുചെയ്യുമെന്നും കണ്ടറിയാം. കുഴങ്ങിയ തലച്ചോറിനെ ശരിപ്പെടുത്താന്‍ നന്നായി ശ്വാസോച്ഛാസം ചെയ്യൂ എന്നായിരിക്കും അവര്‍ പറയാന്‍ പോകുന്നത്. നിങ്ങളുടേതല്ലാത്ത ഒരു യുദ്ധത്തിന്റെ ഭാഗമാകുന്നതിന് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന പ്രതിഫലം അതായിരിക്കും’, മിയ പറഞ്ഞവസാനിപ്പിക്കുന്നു. മിയ പറഞ്ഞതില്‍ കാര്യമുണ്ടെന്നും അതേസമയം, യുഎസ് സര്‍ക്കാരിനെയും ധീരരായ പട്ടാളക്കാരെയും പരിഹസിച്ചതിന് അവര്‍ മാപ്പു പറയണമെന്നും നീളുന്നു കമന്റുകള്‍.