23.9 C
Kottayam
Thursday, June 4, 2026

ചന്തക്കടവിന്റെ സ്നേഹാദരവുകൾ ഏറ്റുവാങ്ങി ‘എം ജി ആർ’ പടിയിറങ്ങി

Must read

കോട്ടയം: നീണ്ട 56 വർഷം കോട്ടയം ചന്തക്കടവിലെ ചുമട്ടുതൊഴിലാളിയായിരുന്ന ‘എം ജി ആർ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സൈനില്ലാബ്ദിന് സഹപ്രവർത്തകർ വീരോജ്വലമായ യാത്രയയപ്പ് നൽകി. ഇന്നുചേർന്ന പ്രത്യേക ജനറൽ ബോഡി മീറ്റിംഗിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ ശ്രീ.ഫിലിപ്പ് ജോസഫ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.

- Advertisement -

ഇടപെടൽ കൊണ്ടും പെരുമാറ്റരീതികൾ കൊണ്ടും തൊഴിലാളികൾക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ എൻ ടി യു സി എം എൽ റോഡ് കൺവീനർ റസാഖ്, ചുമട്ടു തൊഴിലാളി കൺവീനർ ജോയി എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനത്തിൽ സഹപ്രവർത്തകർ ചായ സൽക്കാരവും ഒരുക്കിയിരുന്നു.

- Advertisement -

കുടുംബത്തിലെ സാഹചര്യങ്ങളായിരുന്നു പതിനാറാമത്തെ വയസ്സിൽ സൈനില്ലാബ്ദിനെ കോട്ടയം ചന്തയിൽ എത്തിക്കുന്നത്. എം ജി ആർ സിനിമകളോടുള്ള പ്രിയം അദ്ദേഹത്തിന് ആ പേര് സമ്മാനിച്ചു. കോട്ടയം ചന്തയുടെ വളർച്ചയും തളർച്ചയും ചെറുത്തുനിൽപ്പും വികസനവുമെല്ലാം അദ്ദേഹത്തിലൂടെ കടന്നു പോയി. കൂടെ പണിയെടുക്കുന്ന പലരും ജനിക്കുന്നതിന് മുമ്പേ കോട്ടയം ചന്തയുടെ സ്പന്ദനമറിഞ്ഞ മനുഷ്യനാണെന്ന് സഹപ്രവർത്തകർ പങ്കുവെയ്ക്കുന്നു.

സൗഹൃദം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം. കോവിഡ് കാലത്തും ചന്തയിലെ ചരക്കുനീക്കവുമായി ബന്ധപ്പെട്ട് കർമ്മനിരതനായിരുന്നു. കോട്ടയം ജില്ലയിലെ അതിരമ്പുഴ സ്വദേശിയാണ്. മറുപടി പ്രസംഗത്തിൽ നാളിതുവരെ എല്ലാവരും നൽകിയ സ്നേഹസഹകരണങ്ങൾക്ക്‌ അദ്ദേഹം നന്ദി പറഞ്ഞു.

- Advertisement -

ഇതര യൂണിയൻ പ്രവർത്തകർക്കിടയിലും എതിരഭിപ്രായമില്ലാതിരുന്ന അദ്ദേഹം എല്ലാവരോടും പ്രത്യേകം വ്യക്തിബന്ധം നിലനിർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. സി ഐ ടി യു യൂണിയൻ ഓഫീസിലും യാത്ര പറഞ്ഞിറങ്ങിയ അദ്ദേഹത്തെ അരനൂറ്റാണ്ടിലെ ഓർമ്മകൾ ചേർത്തുപിടിക്കുന്നുണ്ടായിരുന്നു.

ചുമട്ടുതൊഴിലാളികൾക്ക് പ്രായപരിധിയില്ല. ആരോഗ്യപരമായ അസൗകര്യങ്ങളാണ് വിരമിക്കാനുള്ള മാനദണ്ഡം. കൃത്യമായ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന തൊഴിലാളി യൂണിയനുകളാണ് കോട്ടയം ചന്തയെ നിയന്ത്രിക്കുന്നത്. അവർക്കിടയിലെ സ്നേഹവും ഐക്യവുമാണ് ചന്തയെ കൂടുതൽ മനോഹരമാക്കുന്നത്. കഷ്ടപ്പാടുകൾക്കിടയിലും അവരെ ചേർത്തുനിർത്തുന്നത് ഈ ആത്മബന്ധങ്ങളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week