24.5 C
Kottayam
Friday, June 5, 2026

ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് വി.സി, വാക്കാല്‍ പോലും പരാതി പറഞ്ഞിട്ടില്ല; കള്ളം പറയുന്നുവെന്ന് ഗവേഷക വിദ്യാര്‍ഥിനി

Must read

കോട്ടയം: എംജി സര്‍വകലാശാലയ്ക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്. ഗവേഷക വിദ്യാര്‍ഥി ലൈംഗിക അതിക്രമ പരാതി നല്‍കിയെന്ന് പറയുന്നത് വ്യാജമാണ്. വാക്കാല്‍ പോലും ഇത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ലെന്ന വിസി പറഞ്ഞു. അത്തരത്തില്‍ ഒരു പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച് ഗവേഷകവിദ്യാര്‍ഥി പറയുന്ന കാര്യങ്ങള്‍ കളവാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ വിദ്യാര്‍ഥി പരാതി പറഞ്ഞിട്ടില്ല. പരാതി നല്‍കിയാല്‍ അന്വേഷിക്കുമായിരുന്നു. ഗവേഷക വിദ്യാര്‍ഥി ലാബിലേക്ക് തിരികെ വരണണമെന്നും അവര്‍ക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സഹായം നല്‍കുമെന്ന് വിസി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ വൈസ് ചാന്‍സലര്‍ പറയുന്നത് വാസ്തവിരുദ്ധമാണെന്ന് വിസിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ഗവേഷക വിദ്യാര്‍ഥി പറഞ്ഞു. 2014ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അധ്യാപകനെതിരെ നേരത്തെ പരാതി പറഞ്ഞിരുന്നു. എന്നാല്‍ രേഖാമൂലം പരാതി നല്‍കാതിരുന്നത് ഭയന്നിട്ടാണെന്നും ദീപ പറഞ്ഞു.

ഇപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ കയറിചൊല്ലാന്‍ തനിക്ക് ഭയമുണ്ട്. താന്‍ പരാതി പറഞ്ഞില്ലെന്ന് വിസി പറയുന്നത് കള്ളമാണെന്നും ഗവേഷക വിദ്യാര്‍ഥി മാധ്യമങ്ങളോട് പറഞ്ഞുസംഭവമുണ്ടായ ദിവസം തന്നെ, നിലവിലെ വൈസ് ചാന്‍സിലര്‍ സാബു തോമസിനോട് അന്ന് പരാതിപ്പെട്ടെങ്കിലും ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനമാണ് വി.സി സ്വീകരിച്ചത്. അധ്യാപകന്‍ നന്ദകുമാറും വിസിയും ജാതീയമായി അധിക്ഷേപിച്ചെന്നും പറഞ്ഞു.

- Advertisement -

വിദ്യാര്‍ഥിയുടെ പരാതിയില്‍ നേരത്തെ ഹൈക്കോടതിയും എസ്സി -എസ്ടി കമ്മീഷനും ഇടപെടുകയും ചെയ്തിരുന്നു. എന്നിട്ടും ഗവേഷണം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍വകലാശാല തയ്യാറാകാതെ വന്നതോടെയാണ് വിദ്യാര്‍ഥി നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week