KeralaNews

എം.ജി. ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 1 മുതൽ; രജിസ്റ്റർ ചെയ്തവർക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതാം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ (റഗുലർ/പ്രൈവറ്റ്/സപ്ലിമെന്ററി/സൈബർ ഫോറൻസിക്/മോഡൽ 3 ഇലക്‌ട്രോണിക്‌സ്/ബി.വോക്) ജൂൺ 1 ന് ആരംഭിക്കും.

സർവകലാശാലയുടെ പ്രവർത്തന പരിധിക്കുള്ളിലെ ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങൾ: ഇടുക്കി ജില്ലയിൽ അപേക്ഷിച്ചവർ ലബ്ബക്കട ജെ.പി.എം. ആർട്‌സ് ആന്റ് സയൻസ് കോളേജിലും, എറണാകുളം ജില്ലയിൽ അപേക്ഷിച്ചവർ ആലുവ യു.സി. കോളേജിലും പത്തനംതിട്ട ജില്ലയിൽ അപേക്ഷിച്ചവർ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലും കോട്ടയം ജില്ലയിൽ അപേക്ഷിച്ചിരുന്ന എല്ലാ ബി.കോം വിദ്യാർഥികളും നാട്ടകം ഗവൺമെന്റ് കോളേജിലും, മറ്റ് വിദ്യാർഥികൾ കോട്ടയം ബസേലിയസ് കോളേജിലും പരീക്ഷയെഴുതണം.

ആലപ്പുഴ ജില്ലയിൽ അപേക്ഷിച്ചവർക്കുള്ള പരീക്ഷ കേന്ദ്രങ്ങൾ: എസ്.ഡി. കോളേജ്, പോരുകര കോളേജ് ഓഫ് എജ്യൂക്കേഷൻ, സെന്റ് മൈക്കിൾസ് കോളേജ്, സെന്റ് സേവ്യേഴ്‌സ് കോളേജ്, വൈക്കം.

ലോക്ക്ഡൗൺ മൂലം ഇതര ജില്ലകളിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതുന്നതിനായി എല്ലാ ജില്ലകളിലും പരീക്ഷകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതര ജില്ലകളിലെ പരീക്ഷകേന്ദ്രങ്ങൾ: ഗവൺമെന്റ് ആർട്‌സ് കോളേജ്, മീൻചന്ത (കോഴിക്കോട്), ഗവൺമെന്റ് കോളേജ്, മലപ്പുറം (മലപ്പുറം), ഗവൺമെന്റ് കോളേജ്, കൽപ്പറ്റ (വയനാട്), ഗവൺമെന്റ് കോളേജ്, കാസർഗോഡ് (കാസർഗോഡ്), ഗവൺമെന്റ് ബി.എഡ്. ട്രെയിനിംഗ് കോളേജ് (തൃശൂർ), ഗവൺമെന്റ് വിക്‌ടോറിയ കോളേജ്, പാലക്കാട് (പാലക്കാട്), ഗവൺമെന്റ് കോളേജ്, ചവറ (കൊല്ലം), യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം (തിരുവനന്തപുരം), വി.കെ. കൃഷ്ണമേനോൻ മെമ്മോറിയൽ വിമൻസ് കോളേജ്, കണ്ണൂർ (കണ്ണൂർ). ലക്ഷദ്വീപിൽ അപേക്ഷിച്ചവർ കവരത്തി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതണം. പരീക്ഷകേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിലും സർവകലാശാലയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ലഭ്യമാണ്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾമൂലം പഠിക്കുന്ന കോളേജുകളിൽ പരീക്ഷയെഴുതാൻ സാധിക്കാത്ത റഗുലർ, പ്രൈവറ്റ് വിദ്യാർഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതുന്നതിന് അനുവാദം നൽകിയിട്ടുണ്ടെങ്കിലും റഗുലർ വിദ്യാർഥികൾ അവരുടെ മാതൃസ്ഥാപനത്തിലും പ്രൈവറ്റ് വിദ്യാർഥികൾ മുമ്പ് നൽകിയിരുന്ന പരീക്ഷകേന്ദ്രത്തിലും ഹാജരായാൽ പരീക്ഷയെഴുതാൻ അനുവദിക്കുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button