26 C
Kottayam
Monday, November 18, 2024
test1
test1

ആര്‍ത്തലച്ച് കാലവര്‍ഷം, അടുത്ത മൂന്ന് ദിവസം നിർണായകമെന്ന് കാലാവസ്ഥാ വകുപ്പ്, ഇന്ന് ആറ് മരണം

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും മഴ ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തിൽ പ്രളയമുന്നൊരുക്കങ്ങൾ വേഗത്തിലാക്കി. കേരളത്തിൽ പ്രളയ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഒരുക്കങ്ങൾ ദ്രുതഗതിയിലാക്കിയത്. അടുത്ത മൂന്ന് ദിവസങ്ങൾ നിർണായകമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴ അതിതീവ്രമാകുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിലും ഏഴ് ഡാമുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് കർശന വിലക്കേർപ്പെടുത്തി. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. നാളെയും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കുണ്ടള, മൂഴിയാർ, പെരിങ്ങൽക്കുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്. മൂന്ന് നദികളിൽ പ്രളയമുന്നറിയിപ്പ് നൽകി. മണിമലയാർ, നെയ്യാർ, കരമനയാർ എന്നീ നദികളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കണ്ണൂർ പേരാവൂരിൽ രണ്ടര വയസുകാരിയടക്കം രണ്ടുപേർ ഉരുൾപൊട്ടലിൽ മരിച്ചു. അമ്മയുടെ പിടിവിട്ട് നുമ തസ്ളീം ആണ് മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചത്. കൂട്ടിക്കൽ, കോതമംഗലം, ചേരാനല്ലൂർ, വൈക്കം എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ മൂന്ന് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം പന്ത്രണ്ട് ആയി. കാണാതായ മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്.

അതിശക്തമായ മഴയുടെ സാഹചര്യത്തിൽ മലയോര മേഖലകളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. കണ്ണൂരിൽ നാലിടത്ത് ഉരുൾപൊട്ടലുണ്ടായി. ആൾനാശവും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ചില കോളനികൾ ഒറ്റപ്പെട്ട നിലയിലാണ്. പരിസരവാസികളെ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. മണ്ണിനടിയിൽ പെട്ട ചന്ദ്രൻ എന്നയാൾക്കായി തിരച്ചിൽ തുടരുകയാണ്.

നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്ക് നാലാം തീയതിവരെ വിനോദയാത്രകൾക്ക് വിലക്കേർപ്പെടുത്തി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. അട്ടപ്പാടിയിലേക്കും യാത്രയ്ക്ക് വിലക്കുണ്ട്.

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ 49 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 757 പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റി. 94 വീടുകളിൽ നിന്നാണ് ആളുകളെ മാറ്റിയത്. കോട്ടയത്ത് മാത്രം 15 ക്യാമ്പുകളാണ് തുറന്നത്. എറണാകുളം ഏലൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ പ്രദേശത്ത് രണ്ട് ക്യാമ്പുകൾ തുറന്നു. പത്തനംതിട്ടയിൽ പത്ത് ക്യാമ്പുകളാണ് തുറന്നത്. ചാലക്കുടിയിൽ അഞ്ച് ക്യാമ്പുകളും ആരംഭിച്ചു. അതേസമയം, മഴ കുറഞ്ഞതോടെ തിരുവനന്തപുരത്ത് റെഡ് അലർട്ട് പിൻവലിച്ചു. വിതുരയിലും അമ്പൂരിയിലും ഓരോ ദുരിതാശ്വാസ ക്യാമ്പുകൾ വീതം തുറന്നിരിക്കുകയാണ്. ഇതിനിടെ നാളെ തിരുവനന്തപുരം നിശാഗന്ധിയിൽ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങ് അതിതീവ്ര മഴയുടെ സാഹചര്യത്തിൽ മാറ്റിവച്ചതായി സാസ്കാരിക വകുപ്പ് മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻമോൽ ബിഷ്ണോയി യു.എസിൽ അറസ്റ്റിൽ; വലയിലായത്‌ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍

ന്യൂഡൽഹി: കുപ്രസിദ്ധ അധോലക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അൻമോൽ ബിഷ്ണോയി യു.എസ്സിൽ അറസ്റ്റിലായതായി റിപ്പോ‍ർട്ടുകൾ. 50-കാരനായ അൻമോൽ തിങ്കളാഴ്ച വൈകീട്ട് അറസ്റ്റിലായതായാണ് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്.2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ...

നഴ്‌സായ യുവതി വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ; മരണം വിവാഹം ഉറപ്പിച്ചിരിക്കെ

കോഴിക്കോട്: കോടഞ്ചേരിയിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഉണിയമ്പ്രോൽ മനോഹരൻ–സനില ദമ്പതികളുടെ മകൾ ആരതി (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. അമ്മ സനില പുറമേരി ടൗണിൽ പോയി...

ആലപ്പുഴയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആര്യാട് ഐക്യഭാരതം സ്വദേശി സ്വാതി (28) ആണ് മരിച്ചത്. ഭർത്താവ് സുമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 6 ന് ഭർതൃവീട്ടിലാണ് സ്വാതിയെ...

പാപ്പാനെ അടക്കം രണ്ട് പേരെ ക്ഷേത്രത്തിലെ ആന ചവിട്ടിക്കൊന്നു; അക്രമം തിരിച്ചെന്തൂർ ക്ഷേത്രത്തിൽ

തിരുവനന്തപുരം: കേരള-തമിഴ്നാട് അതിർത്തിയിലെ ക്ഷേത്രത്തിൽ വെച്ച് ആന രണ്ട് പേരെ ചവിട്ടിക്കൊന്നു. തിരിച്ചെന്തൂർ സ്വദേശിയായ ആന പാപ്പാൻ ഉദയകുമാർ(45), പാറശ്ശാല സ്വദേശിയായ ബന്ധു ശിശുപാലൻ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്. തിരിച്ചെന്തൂർ സുബ്രഹ്മണ്യ...

ശബരിമല ദര്‍ശനം: തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം മൂന്ന് കേന്ദ്രങ്ങളില്‍

പത്തനംതിട്ട: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാതെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം മൂന്നിടങ്ങളില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളിലാണ് തത്സമയ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.