മെറ്റ ഇന്ത്യയ്ക്ക് ഇനി വനിതാ മേധാവി, സന്ധ്യ ദേവനാഥന്‍ തലപ്പത്ത്

ന്യൂഡൽഹി: ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് ഇന്ത്യയിൽ വനിതാ മേധാവി. സന്ധ്യ ദേവനാഥനാണ് തലപ്പത്തെത്തിയത്. 2000ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നു മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎ പൂർത്തിയാക്കിയ സന്ധ്യ ദേവനാഥന് ബാങ്കിങ്, പേയ്‌മെന്റ്, ടെക്‌നോളജി എന്നിവയിലായി 22 വർഷത്തെ സേവനപരിചയമുണ്ട്.

2016ൽ മെറ്റയിൽ ചേർന്ന സന്ധ്യ, സിംഗപ്പൂർ, വിയറ്റ്നാം എന്നിവടങ്ങളിൽ മെറ്റയുടെ വളർച്ചയ്ക്കും തെക്കുകിഴക്കൻ ഏഷ്യയിൽ ഇ-കൊമേഴ്‌സ് സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിലും ചുക്കാൻപിടിച്ചു. ഈ മാസമാദ്യമാണ് മെറ്റയുടെ ഇന്ത്യ മേധാവിയും മലയാളിയുമായ അജിത് മോഹൻ രാജിവച്ചത്.

ഇതിനു പിന്നാലെ വാട്സാപ് ഇന്ത്യ മേധാവി അഭിജിത് ബോസും, മെറ്റ (ഫെയ്സ്ബുക്) ഇന്ത്യ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാളും രാജിവച്ചിരുന്നു. എന്നാൽ ഇവയ്ക്ക് തമ്മിൽ പരസ്പര ബന്ധമില്ലെന്നാണ് കമ്പനി വൃത്തങ്ങളുടെ വിശദീകരണം. ഫെയ്സ്ബുക് കഴിഞ്ഞ ദിവസം നടത്തിയ പിരിച്ചുവിടലുമായും ഇതിനു ബന്ധമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News