24 C
Kottayam
Sunday, June 7, 2026

കൂട്ടപ്പിരിച്ചുവിടലുമായി വീണ്ടും മെറ്റ: നിരവധി പേർക്ക് തൊഴിൽ നഷ്ടമായേക്കും

Must read

സാന്‍ഫ്രാന്‍സിസ്‌കോ:ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതല്‍ പേരെ പിരിച്ചുവിടുന്നു. ഈയാഴ്ചതന്നെ വന്‍തോതില്‍ ജീവനക്കാരെ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തെതന്നെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കമ്പനിയായ മെറ്റ കഴിഞ്ഞ നവംബറില്‍ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 11,000ത്തോളം ജീവനക്കാര്‍ക്കാണ് അന്ന് ജോലി നഷ്ടപ്പെട്ടത്.

- Advertisement -

മെറ്റയുടെ പരസ്യവരുമാനത്തില്‍ കനത്ത ഇടിവുണ്ടായിരുന്നു. വെര്‍ച്വല്‍ റിയാല്‍റ്റി പ്ലാറ്റ്‌ഫോമിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായികൂടിയാണ് പിരിച്ചുവിടലെന്ന് മെറ്റയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

- Advertisement -

കമ്പനി നേരിടുന്ന പ്രതിസന്ധി ചെറുക്കാന്‍ ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടി. നവംബറിലെ പിരിച്ചുവിടലിനു പിന്നാലെ പുതിയ നിയമനങ്ങളും മരവിപ്പിച്ചിരുന്നു. ജോലിയില്‍ പ്രവേശിക്കാനിരുന്നവര്‍ക്ക് അയച്ച ജോബ് ഓഫറുകളും മെറ്റ പിന്‍വലിച്ചു.

- Advertisement -

2004ല്‍ കമ്പനി ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടല്‍ പരമ്പരയാണിപ്പോള്‍ നടക്കുന്നത്. വരുമാന നഷ്ടം ചൂണ്ടിക്കാണിച്ച് ആഗോളതലത്തില്‍ വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കല്‍ തുടരുകയാണ്.

പണപ്പെരുപ്പത്തേതുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോകുകയാണ്. ഇത് മാന്ദ്യത്തിന് കാരണമായേക്കുമെന്ന ഭീതി ആഗോളതലത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതിന് കരുതല്‍ നടപടിയായാണ് കമ്പനകള്‍ ചെലവുകുറയ്ക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week