സാന്‍ഫ്രാന്‍സിസ്കോ:വാട്സാപ്പില്‍ എ.ഐ വന്ന ആഘോഷത്തിലാണ് ഉപയോക്താക്കള്‍. ഇപ്പോഴിതാ മറ്റൊരു സുപ്രധാന മാറ്റം കൂടി വാട്സാപ്പില്‍ പരീക്ഷിക്കുകയാണ് മെറ്റ. സ്റ്റാറ്റസ് അപ്ഡേഷനിലാണ് മാറ്റം. വാട്സാപ്പ് ചാനല്‍ വന്നതോട് കൂടി നിറം മങ്ങിപ്പോയ സ്റ്റാറ്റസ് അപ്ഡേഷനെ യൂത്തര്‍ക്കിടയില്‍ നിര്‍ത്താനാണ് മെറ്റയുടെ ശ്രമം. ഇതിനായി വാട്സാപ്പ് സ്റ്റാറ്റസിന്റെ പ്രിവ്യൂ ഫീച്ചര്‍ വലതുഭാഗത്തായി കൊണ്ടുവന്നതാണ് മാറ്റം.
അപ്ഡേറ്റുകള് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യാതെ തന്നെ വലതു ഭാഗത്ത് പ്രിവ്യൂ ഇമേജായി കാണാം. ഇടത് ഭാഗത്ത് സ്റ്റാറ്റസ് കാണുന്ന ഭാഗത്ത് യൂസറുടെ പ്രൊഫൈല്‍ പിക്ചറാണ് കാണുക. ഇടയ്ക്ക് വെച്ച് പ്രൊഫൈല്‍ ഫോട്ടോ പൂര്‍ണമായി ഇല്ലാതായ പ്രശ്നവും മെറ്റ ഇതിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ഒറ്റനോട്ടത്തില്‍ കോണ്ടാക്ടുകള് തിരിച്ചറിയാനാകുന്നില്ലെന്ന പ്രശ്നം കൂടി ഇതോടെ പരിഹരിക്കാം. നിലവില്‍ തിരഞ്ഞെടുത്ത ബീറ്റാ വേര്‍ഷന്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫീച്ചര്‍ ലഭ്യമാവുന്നതെങ്കിലും കൂടുതല്‍ ഉപയോക്താക്കള്‍ക്ക് വരും ദിവസങ്ങളില്‍ ഫീച്ചര്‍ ലഭ്യമാകും.