27.5 C
Kottayam
Sunday, June 7, 2026

MESSI⚽: മെസി ബാഴ്സയിലേക്ക് തിരിച്ചുപോകണമെങ്കില്‍ ലപ്പോര്‍ട്ടയെ പുറത്താക്കണമെന്ന് സഹോദരന്‍

Must read

ബാഴ്സലോണ: സൂപ്പർതാരം ലിയോണൽ മെസിയുടെ സഹോദരന്‍റെ ബാഴ്സലോണ പ്രസിഡന്‍റിനെതിരായ പരാമർശം വിവാദത്തിൽ. മെസി ബാഴ്സലോണയിലേക്ക് തിരിച്ചു പോകില്ലെന്നും അഥവാ പോകുന്നുണ്ടെങ്കിൽ ബാഴ്സലോണ പ്രസിഡന്‍റ് യുവാൻ ലപ്പോർട്ടയെ പുറത്താക്കിയാൽ മാത്രമേ അത് സാധ്യമാകൂവെന്നായിരുന്നു മത്തിയാസ് മെസിയുടെ പരാമർശം.

ബാഴ്സക്കായി മെസി ചെയ്ത കാര്യങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ലപ്പോര്‍ട്ടയെ ബാഴ്സലോണ ആരാധകര്‍ പോലും പിന്തുണക്കുന്നില്ലെന്നും മെസിയെ ബാഴ്സയില്‍ തിരിച്ചെത്തിക്കണമെങ്കില്‍ ലപ്പോര്‍ട്ടയെ പുറത്താക്കാനായി ആരാധകര്‍ ബാഴ്സ ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യണമെന്നും മത്തിയാസ് പറഞ്ഞു. സ്പെയിന്‍കാര്‍ ചതിയന്‍മാരാണ്. അല്ലെങ്കില്‍ അവര്‍ മെസിയെക്കുറിച്ചുള്ള ലപ്പോര്‍ട്ടയുടെ വിടുവായിത്തം കേട്ടിരിക്കില്ലല്ലോ എന്നും മത്തിയാസ് വീഡിയോയില്‍ ചോദിച്ചിരുന്നു.

എന്നാൽ വീഡിയോ പിന്നീട് മത്തിയാസ് ഡിലീറ്റ് ചെയ്തു. ഇത് വ്യക്തിപരമായ പരാമർശമാണെന്നും ലിയോണൽ മെസിയുടെ അറിവോടെയല്ലെന്നും മെസ്സിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പരാമർശം അത്ഭുതപ്പെടുത്തിയെന്ന് പ്രതികരിച്ച ബാഴ്സലോണ ക്ലബ്ബ് കൂടുതൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പതിമൂന്നാം വയസ്സിൽ ബാഴ്സലോണയിലെത്തിയ മെസ്സി, 2021ലാണ് കരാർ പുതുക്കാത്തതിനെത്തുടര്‍ന്ന് പിഎസ്ജിയിലേക്ക് പോയത്.

രണ്ട് വര്‍ഷ കരാറില്‍ പി എസ് ജിയിലെത്തിയ മെസിയുടെ കരാര്‍ ഈ സീസണൊടുവില്‍ പൂര്‍ത്തിയാകും. മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ പി എസ് ജി ശ്രമിക്കുന്നുണ്ടെങ്കിലും ലോകകപ്പ് നേട്ടത്തിനുശേഷം മെസി ഇക്കാര്യത്തില്‍ മനസു തുറന്നിട്ടില്ല. മെസിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

- Advertisement -

- Advertisement -

ബാഴ്സയില്‍ മെസിയുടെ മുന്‍ പരിശീലകനായ പെപ് ഗ്വാര്‍ഡിയോളയാണ് സിറ്റിയെ പരിശീലിപിക്കുന്നത്. ഇതിനിടെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് മെസി സൗദി പ്രോ ലീഗിലേക്ക് മാറുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. അര്‍ജന്‍റീനയുടെ ലോകകപ്പ് നേട്ടത്തിനുശേഷം ഒരുമാസം അവധിയെടുത്ത മെസി ഫ്രഞ്ച് ലീഗില്‍ പി എസ് ജിയില്‍ തിരിച്ചെത്തിയെങ്കിലും ഇതുവരെ താരത്തിന് തിളങ്ങാനായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week