25.5 C
Kottayam
Friday, June 5, 2026

മെസി മാജിക് അമേരിക്കയിലും!ഇരട്ട ഗോള്‍, അസിസ്റ്റ്;വമ്പന്‍ ജയവുമായി ഇന്‍റര്‍ മയാമി

Must read

ഫ്ലോറിഡ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ അര്‍ജന്‍റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ താണ്ഡവം തുടരുന്നു. ഇന്‍റര്‍ മയാമിക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മെസി ഗോള്‍ കണ്ടെത്തി. അറ്റ്‌ലാന്‍റ യുണൈറ്റഡിന് എതിരെ ഇരട്ട ഗോള്‍ കണ്ടെത്തിയ മെസി ഒരു അസിസ്റ്റും പേരിലാക്കി. ഇതോടെ ഇന്‍റര്‍ മയാമി 4-0ന് അറ്റ്‌ലാന്‍റയെ തരിപ്പിണമാക്കി. റോബര്‍ട്ട് ടെയ്‌ലറുടെ പേരിലാണ് മറ്റ് രണ്ട് ഗോളുകള്‍. ഇന്‍റര്‍ മയാമിയില്‍ എത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മെസി വലകുലുക്കിയത്. 

അറ്റ്‌ലാന്‍റ യുണൈറ്റഡിനായി മെസി ഇരട്ട ഗോളും റോബര്‍ട്ട് ടെയ്‌ലര്‍ ഒരു ഗോളും നേടിയതോടെ ഇന്‍റര്‍ മയാമി ആദ്യപകുതിയില്‍ തന്നെ 3-0ന് മുന്നിലെത്തി. 8, 22 മിനുറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. 44-ാം മിനുറ്റില്‍ ടെയ്‌ലര്‍ ലക്ഷ്യം കണ്ടു. രണ്ടാംപകുതി ആരംഭിച്ച് 53-ാം മിനുറ്റില്‍ ടെയ്‌ലറും ഇരട്ട ഗോള്‍ കുറിച്ചു.

- Advertisement -

മത്സരത്തില്‍ മെസിക്കും ടെയ്‌ലര്‍ക്കും ഇരട്ട ഗോളും ഓരോ അസിസ്റ്റുമുണ്ട്. മയാമി താരം ക്രിസ്റ്റഫര്‍ മക്‌വെ 84-ാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടതൊന്നും ടീമിനെ ചാഞ്ചാടിച്ചില്ല. കഴിഞ്ഞ അരങ്ങേറ്റ മത്സരത്തില്‍ ക്രൂസ് അസൂലിനെതിരെ മെസി 94-ാം മിനുറ്റില്‍ മഴവില്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയിരുന്നു. ഇതോടെ മയാമിയിലെത്തിയ ശേഷം രണ്ട് കളിയില്‍ മൂന്ന് ഗോളായി അര്‍ജന്‍റൈന്‍ ഇതിഹാസത്തിന്.

- Advertisement -

ക്രൂസ് അസൂലിനെതി കളി സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് 94-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുവെച്ച് ക്രൂസ് അസൂല്‍ മിഡ്ഫീല്‍ഡര്‍ ജീസസ് ഡ്യൂനസ് ലിയോണല്‍ മെസിയെ ഫൗള്‍ ചെയ്‌തത്. ഫൗളിന് റഫറി ഇന്റര്‍ മിയാമിക്ക് അനുകൂലമായി ഫ്രീ കിക്ക് അനുവദിച്ചു.

കിക്ക് എടുക്കാനെത്തിയ മെസി ലക്ഷ്യം തെറ്റാതെ ശക്തമായൊരു ഇടങ്കാലനടിയിലൂടെ ഗോളിയുടെ നീട്ടിപ്പിടിച്ച നീണ്ട ഡൈവിനെയും മറികടന്ന് പന്ത് വലയിലാക്കി മെസി അരങ്ങേറ്റം അതിഗംഭീരമാക്കി. ഇന്‍റര്‍ മയാമിയിലെ മെസിയുടെ ഗോളടി ആരാധകരെ ത്രില്ലടിപ്പിക്കുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week