24.3 C
Kottayam
Saturday, June 6, 2026

മെസിയുടെ അല്‍ ഹിലാല്‍ പ്രവേശനം: വമ്പൻ ട്വിസ്റ്റ്;പുതിയ വിവരങ്ങളിങ്ങനെ

Must read

പാരീസ്: അല്‍പസമയം മുമ്പാണ് ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസി സൗദി ക്ലബ് അല്‍ ഹിലാല്‍ ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വര്‍ഷത്തില്‍ 3270 കോടി രൂപയുട കരാറില്‍ മെസി ഒപ്പിട്ടുവെന്നും വൈകാതെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ലിയോണല്‍ മെസിയോ അല്‍ ഹിലാലോ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. മെസിയുടെ അച്ഛനും ഏജന്റുമായ ജോര്‍ഗെ മെസിയും ഇപ്പോഴത്തെ ക്ലബ് പിഎസ്ജിയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. 

ഇതിനിടെ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ പുറത്തുവിടുന്ന വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളൊന്നും ഉറപ്പിക്കാറായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം മെസിയെ കുറിച്ച് പുറത്തുവിട്ട അവസാന ട്വീറ്റില്‍ പറയുന്നതിങ്ങനെ..

”മെസിയുടെ നിലവിലെ സാഹചര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. സീസണിനൊടുവില്‍ മാത്രമെ എന്തെങ്കിലും തീരുമാനം പുറത്തുവിടൂ. അല്‍ഹിലാല്‍ മുന്നോട്ടുവച്ച ഓഫര്‍ ഏപ്രില്‍ മുതല്‍ ചര്‍ച്ചയിലുള്ളതാണ്. ബാഴ്‌സ മെസി തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.” റൊമാനോ ട്വീറ്റ് ചെയ്തു.

- Advertisement -

പെട്ടന്നാണ് മെസിയുടെ കൂടുമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ അര്‍ജന്റീനയുടെ ഇതിഹാസ താരം ലിയോണല്‍ മെസിയും സൗദി ലീഗിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചത്തെ സൗദി സന്ദര്‍ശനത്തിനിടെ മെസി കരാറില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. അനുമതിയില്ലാത്ത ഈ സന്ദര്‍ശനത്തിന് പിന്നാലെ മെസിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

- Advertisement -

കഴിഞ്ഞ ദിവസം പിഎസ്ജി വിലക്ക് പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ താരം ക്ലബിനൊപ്പം പരിശീലനം നടത്തി. അടുത്ത മാസം അവസാനിക്കുന്ന പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് ജോര്‍ഗെ മെസി പിഎസ്ജിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, മികച്ച കായികതാരത്തിനുള്ള 2023ലെ ലോറസ് പുരസ്‌കാരം സൂപ്പര്‍താരം ലിയോണല്‍ മെസിക്ക് ലഭിച്ചതിന്റെ  ആഘോഷത്തിലാണ് ആരാധകര്‍. ലോകകപ്പ് സ്വന്തമാക്കിയ അര്‍ജന്റീന ടീം മികച്ച ടീമിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. രണ്ടാം തവണയാണ് മെസി ലോറസ് പുരസ്‌കാരം നേടുന്നത്.

പിഎസ്ജിയിലെ സഹതാരം കിലിയന്‍ എംബപ്പെ, ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍,ഫോര്‍മുല വണ്‍ ചാംപ്യന്‍ മാക്‌സ് വെഴ്സ്റ്റപ്പന്‍, എന്‍ബിഎ താരം സ്റ്റീഫ് കറി, പോള്‍വോള്‍ട്ട് വിസ്മയം മോണ്‍ടോ ഡുപ്ലാന്റിസ് തുടങ്ങിയ വമ്പന്മാരെ മറികടന്നാണ് മെസി നേട്ടത്തിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week