വിലക്കിന് ആറുനാള്‍ ആയുസ്‌;പിഎസ്ജിക്കൊപ്പം പരിശീലനം ആരംഭിച്ച് ലയണൽ മെസ്സി

പാരിസ്: അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്രചെയ്തതിന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ ടീമിന്റെ പരിശീലന സെഷനില്‍ മടങ്ങിയെത്തി സൂപ്പര്‍താരം ലയണല്‍ മെസ്സി.

നേരത്തെ മെസ്സിയെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ എത്ര ദിവസത്തേക്കാണെന്നത് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.

ഇതിനു പിന്നാലെ താരം ക്ലബ്ബിനോടും സഹതാരങ്ങളോടും ക്ഷമാപണം നടത്തിയിരുന്നു. വിലക്കേര്‍പ്പെടുത്തി ആറ് ദിവസം പിന്നിടുമ്പോഴാണ് മെസ്സി ഇപ്പോള്‍ ക്ലബ്ബിനൊപ്പം ചേര്‍ന്നിരിക്കുന്നത്. മെസ്സിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ക്ലബ്ബ് പിന്‍വലിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.മെസ്സി പരിശീലിക്കുന്ന ചിത്രം പങ്കുവെച്ച് പിഎസ്ജി തന്നെയാണ് താരം തിരിച്ചെത്തിയ കാര്യം അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News