26 C
Kottayam
Saturday, June 6, 2026

പത്തുപേരെ നിരത്തിനിര്‍ത്തിയിട്ടും പ്രതിരോധം ഭേദിച്ച് മെസി മാജിക്ക്,പോസ്റ്റിലേക്ക് നിറയൊഴിച്ചത് 11 വട്ടം,പിഴച്ചത് പെനാല്‍ട്ടിയില്‍ മാത്രം

Must read

ദോഹ: പെനാല്‍റ്റിയില്‍ പിഴച്ചെങ്കിലും പോളണ്ടിനെതിരെ ലിയോണല്‍ മെസി തന്നെയായിരുന്നു അര്‍ജന്റീനയുടെ എഞ്ചിന്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച ഡീഗോ മറഡോണയുടെ റെക്കോര്‍ഡും മെസി മറികടന്നു. ലോകകപ്പില്‍ മെസിയുടെ ഇരുപത്തിരണ്ടാം മത്സരമായിരുന്നു ഇത്. 21 മത്സരങ്ങളുടെ ഡീഗോ മറഡോണയുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്.

39-ാം മിനിറ്റിലാണ് മെസിയുടെ പെനാല്‍റ്റി പോളണ്ട് ഗോള്‍ കീപ്പര്‍ ഷെസ്‌നി തടുത്തിട്ടത്. ഏറ്റവും വിശ്വസിച്ച ഇടങ്കാലിന് പിഴച്ച നിമിഷം. ഫുട്‌ബോള്‍ ലോകം തരിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലായിരുന്നു പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്‌നി പെനാല്‍റ്റി തടക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ സൗദിക്കെതിരെയും രക്ഷകനായത് ഷെസ്‌നിയായിരുന്നു.

പക്ഷേ, മെസി കുതറിത്തെറിച്ച് കളിനിയന്ത്രിച്ചു. ഇടമുറിയാതെ കുട്ടുകാര്‍ക്ക് പന്തെത്തിച്ചു. പത്തുപേരെ ബോക്‌സിന് മുന്നില്‍ നിരത്തിയിട്ടും മെസ്സി പലതവണ അതെല്ലാം ഭേദിച്ചു ഗോളിനടുത്തെത്തി. ഏഴ് തവണയാണ് താരം ഡിഫന്‍സ് ലൈന്‍ പൊട്ടിച്ചത്. അര്‍ജന്റീന കളിയില്‍ തൊടുത്തത് ഇരുപത്തിമൂന്ന് ഷോട്ടുകള്‍.

- Advertisement -

- Advertisement -

പോസ്റ്റിലേക്കെത്തിയത് പതിമൂന്നെണ്ണം. ഇതില്‍ പതിനൊന്നും മെസിയുടെ കാലില്‍നിന്ന്. മെസിയുടെ ഷോട്ടുകളും മെസിയൊരുക്കിയ ഷോട്ടുകളും പോളിഷ് ഗോളിയുടെ അസാമാന്യ മികവിന് മുന്നില്‍ തട്ടിത്തെറിച്ചില്ലായിരുന്നെങ്കില്‍ അര്‍ജന്റൈന്‍ ജയം ഗോളാരവത്തോടെയാവുമായിരുന്നു.

എതിരിലാത്ത രണ്ട് ഗോളിനായിരന്നു അര്‍ജന്റീനയുടെ ജയം. രണ്ടാം ജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ നേരിടും. 46-ാം മിനിറ്റില്‍ അലക്‌സിസ് മക് അലിസ്റ്ററിന്റെ ഗോളിലാണ് അര്‍ജന്റീന മുന്നിലെത്തുന്നത്.

- Advertisement -

രണ്ടാംപാതിയുടെ തുടക്കത്തില്‍. 67-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിലൂടെ വിജയമുറപ്പിച്ച ഗോളും നേടി. മെസ്സിയും സംഘവും 71 ശതമാനവും സമയവും പന്ത് കാലിലുറപ്പിച്ചു. ഒറ്റഷോട്ടുപോലും അടിക്കാനാവാതെ പോളണ്ടിന്റെ കീഴടങ്ങല്‍. തോറ്റെങ്കിലും അര്‍ജന്റീനയ്‌ക്കൊപ്പം ഗോള്‍ ശരാശരിയില്‍ മെക്‌സിക്കോയെ മറികടന്ന് പോളണ്ടും അവസാന പതിനാറില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week