24 C
Kottayam
Sunday, June 7, 2026

രണ്ട് ഗോൾഡൻ ബോൾ പുരസ്‌കാരങ്ങൾ തേടുന്ന ആദ്യ താരം; ചരിത്രം രചിച്ച് ലയണൽ മെസ്സി

Must read

ദോഹ: രണ്ട് ഗോൾഡൻ ബോൾ പുരസ്‌കാരങ്ങൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഇനി സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരിൽ. 2014ൽ ബ്രസീൽ ലോകകപ്പിൽ ജർമനി ജേതാക്കളായപ്പോൾ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം മെസ്സിക്കായിരുന്നു. ഖത്തർ ലോകകപ്പിലും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മെസ്സി ഒരു അപൂർവ നേട്ടത്തിന് കൂടി ഉടമയായത്.

ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് സൂചന നൽകിയ മെസ്സി ലോക കിരീടവും ഗോൾഡൻ ബോൾ പുരസ്‌കാരവും നേടിയാണ് ഖത്തറിൽനിന്ന് വിടപറയുന്നത്. ലയണൽ മെസ്സിയുടെ ചിറകിലേറിയാണ് ഖത്തറിന്റെ മണ്ണിൽ അർജന്റീന ലോക ജേതാക്കളായത്.

സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ മെസ്സി ഗോൾവേട്ടക്ക് തുടക്കമിട്ടിരുന്നു. ഫൈനലിൽ ഫ്രാൻസിനെതിരെ എക്‌സ്ട്രാ ടൈമിൽ അർജന്റീനക്ക് മുൻതൂക്കം നൽകിയ ഗോൾ നേടിയതും മെസ്സിയായിരുന്നു. ഏഴ് ഗോളുകളാണ് അർജന്റീന നായകൻ അടിച്ചൂകൂട്ടിയത്. ഗോളുകളെക്കാൾ മികച്ചതായിരുന്നു ഈ ലോകകപ്പിൽ മെസ്സിയുടെ അസിസ്റ്റുകൾ. സെമിയിൽ ക്രോയേഷ്യക്കെതിരെ ലോകത്തിലെ ഏറ്റവും പ്രതിഭാധനനായ പ്രതിരോധ നിരക്കാരൻ ഗ്വാർഡിയോളിനെ കബളിപ്പിച്ച് അൽവാരസിന്റെ ഗോളിലേക്ക് വഴിതുറന്ന അസിസ്റ്റ് അടക്കം അർജന്റീന അടിച്ച മിക്ക ഗോളുകളിലും മെസ്സിയുടെ പാദസ്പർശമുണ്ടായിരുന്നു.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ത്രില്ലടിപ്പിച്ച ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക ജേതാക്കളായത്. ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെക്കാണ് ഗോൾഡൻ ബൂട്ട് പുരസ്‌കാരം. അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനാണ് ഗോൾഡൻ ഗ്ലൗ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week