കൊച്ചി: വ്യാപാരികളോടുള്ള കേന്ദ്ര-സംസ്ഥാന ദ്രോഹനടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര ബന്ദും ധര്‍ണയും നടത്തും. രാവിലെ 10 മുതല്‍ ഉച്ചയ്ക്കു 12 വരെ കടകള്‍ തുറന്നു കച്ചവടം ബഹിഷ്‌കരിച്ചാണു വ്യാപാര ബന്ദ്. കട തുറക്കുമെങ്കിലും കച്ചവടം നടത്താതെയാണ് സമരം നടത്തുക.
കൊവിഡ് നിയന്ത്രണങ്ങള്‍ പ്രായോഗികമാക്കുന്നതും വഴിയോര കച്ചവടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമുള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സമിതി അംഗങ്ങള്‍ ധര്‍ണ നടത്തും.
സൂചനസമരത്തിനുശേഷം അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിട്ട് സമരം രംഗത്തേക്കിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും ജനറല്‍ സെക്രട്ടറി രാജു അപ്‌സരയും അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News