മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്തു; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു; കൂട്ടത്തിൽ അയൽവാസിയും അകന്ന ബന്ധുക്കളും; സംഭവം മലപ്പുറത്ത്

മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്പാടൻ മുഹമ്മദ്, പൂന്തല ഷെമീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കേസിൽ അയല്‍വാസിയും അകന്ന ബന്ധുക്കളും അടക്കം എട്ടു പേര്‍ക്കെതിരെയാണ് യുവതി അരീക്കോട് പോലീസില്‍ പരാതി നല്‍കിയത്. വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് 36 കാരിയുടെ പരാതി.പ്രതികളെ കുടുക്കിയ പോലീസ്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News