24.3 C
Kottayam
Tuesday, October 1, 2024

എന്റെ കുഞ്ഞിന്റെ അമ്മയും അച്ഛനും ഞാന്‍ തന്നെയാകണം! സ്വന്തം ബീജം സൂക്ഷിച്ചുവെച്ച് സ്ത്രീയാകാന്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി ഒരു ഡോക്ടര്‍

Must read

അഹമ്മദാബാദ്: അമ്മയാകാനുള്ള ആഗ്രഹത്തിനെ തുടര്‍ന്ന് ഗുജറാത്തിലെ ഡോക്ടര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു. കുട്ടിയുടെ അച്ഛനും താന്‍ തന്നെയാകാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുമ്പ് ബീജം സൂക്ഷിച്ചും വാര്‍ത്തകളില്‍ നിറയുകയാണ് 25 വയസുള്ള ഡോക്ടര്‍ ജെസ്നൂര്‍ ദയാര.

റഷ്യന്‍ സര്‍വകലാശാലയില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ദയാര ഗുജറാത്തിലെ ഗോധ്രയിലെ ചെറുപട്ടണത്തിലാണ് ജനിച്ചത്. ആണ്‍കുട്ടിയായാണ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ തനിക്ക് സ്ത്രീയുടെ പ്രകൃതമാണ് എന്ന് തിരിച്ചറിഞ്ഞ ദയാര, ഒരു പെണ്‍കുട്ടിയെ പോലെ അണിഞൊരുങ്ങി നടക്കാന്‍ ആഗ്രഹിച്ചിരുന്നതായി ഓര്‍മ്മിക്കുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തന്റെ ഉള്ളിലെ സ്ത്രീത്വത്തെ മൂടിവെയ്ക്കാന്‍ ശ്രമിച്ചു. വീട്ടുകാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കേണ്ട എന്നാണ് അന്ന് കരുതിയതെന്ന് ഗുജറാത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ഡോക്ടറാകാന്‍ പോകുന്ന ജെസ്നൂര്‍ ദയാര തുറന്നുപറഞ്ഞു.

പുറത്തുപോയി പഠിക്കാന്‍ തീരുമാനിച്ചതാണ് തന്റെ വ്യക്തിത്വം ഉള്‍പ്പെടെ പലതും മൂടിവെയ്ക്കേണ്ട അവസ്ഥയ്ക്ക് വിരാമമിട്ടത്. യാഥാര്‍ത്ഥ്യം മനസിലാക്കിയ താന്‍ ഒരു സ്ത്രീയായി ജീവിക്കാന്‍ തയ്യാറായി. ഇതൊരു സ്വാതന്ത്ര്യമായാണ് കരുതുന്നത്. തുടക്കത്തില്‍ ഏറെ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും പിന്നീട് വീട്ടുകാര്‍ ഉള്‍പ്പെടെയുളളവര്‍ പിന്തുണയുമായി രംഗത്തുവന്നതായി അവര്‍ ഓര്‍ക്കുന്നു.

മെഡിക്കല്‍ കൗണ്‍സിലിന്റെ യോഗ്യത പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ദയാര. ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ ഇത് അത്യാവശ്യമാണ്. ഈ വര്‍ഷം അവസാനം യോഗ്യത പരീക്ഷ കഴിയുന്ന മുറയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലാണ് 25കാരി. പൂര്‍ണമായി സ്ത്രീയായി മാറി കഴിഞ്ഞാല്‍ ഒരു കുട്ടിയുടെ അമ്മയാകണമെന്നതാണ് തന്റെ സ്വപ്നം. ഇതിന്റെ ഭാഗമായാണ് പുരുഷനായിരിക്കുമ്പോള്‍ ബീജം സൂക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതിലൂടെ കുട്ടിയുടെ അച്ഛനും താന്‍ തന്നെയാണ് എന്ന അപൂര്‍വ്വ ബഹുമതിക്ക് അരികിലാണ് ദയാര. ഗര്‍ഭപാത്രമല്ല ഒരു സ്ത്രീയെ നിര്‍വചിക്കുന്നത്. സ്നേഹമാണെന്ന് ദയാര ഇതുസംബന്ധിച്ച് പറയുന്നു. ആനന്ദിലെ ആശുപത്രിയിലാണ് ബീജം സൂക്ഷിക്കുന്നത്.

എന്നാല്‍ നിയമത്തിന്റെ തടസം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഭാവിയില്‍ ഇതിന് അനുകൂലമായ തീരുമാനം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് ദയാര പ്രതീക്ഷിക്കുന്നത്. നിലവില്‍ ലോക്സഭ പാസാക്കിയ വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്‍ പുരുഷന്മാര്‍ക്ക് ഗര്‍ഭധാരണം അനുവദിക്കുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week