24.6 C
Kottayam
Monday, June 8, 2026

വീടില്ലാത്തവള്‍ എന്ന പരിഹാസം ഇനി വേണ്ട, പുതിയ വീട്ടിലേക്ക് മാറിയ സന്തോഷം പങ്കുവെച്ച് മേഘ്ന

Must read

കൊച്ചിLമിനിസ്ക്രീൻ പ്രത്യേകിച്ച് പരിചയപ്പെടുത്തലുകൾ ഒന്നും ആവശ്യമില്ലാത്ത നടിയാണ് മേഘ്‌ന വിന്സെന്റ്. സൂപ്പർ ഹിറ്റായ ചന്ദനമഴ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയതാണ് താരം. സീരിയലിൽ അമൃത എന്ന നാട്ടിൻ പുറത്തുക്കാരി പെൺകുട്ടിയെ അവതരിപ്പിച്ചാണ് മേഘ്‌ന ശ്രദ്ധ നേടിയത്. നിഷ്കളങ്കയായ അമൃതയുടെ മേഘ്‌ന, കുടുംബ പ്രേക്ഷകർക്ക് വീട്ടിലെ ഒരംഗത്തെ പോലെയായി മാറുകയായിരുന്നു താരം.

മോഹക്കടൽ, ഇന്ദിര, ഓട്ടോഗ്രാഫ് എന്നീ പരമ്പരകൾക്ക് ശേഷമാണ് മേഘ്‌ന ചന്ദനമഴയിൽ എത്തുന്നത്. എന്നാൽ ആ പരമ്പരയ്ക്ക് ശേഷം നടി മിനിസ്‌ക്രീനിൽ നിന്നെല്ലാം അപ്രത്യക്ഷയായി. വിവാഹം കഴിഞ്ഞതോടെ സീരിയലുകളിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു മേഘ്ന. പിന്നീട് വിവാഹ മോചിതയതോടെയാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.

അഭിപ്രായ ഭിന്നതകളെ തുടർന്ന് രണ്ടു വർഷം കഴിഞ്ഞപ്പോൾ തന്നെ മേഘ്ന വിവാഹ ബന്ധം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിനു ശേഷം തമിഴ് പരമ്പരകളിലൂടെ ആയിരുന്നു മേഘ്‌നയുടെ തിരിച്ചുവരവ്. അധികം വൈകാതെ തന്നെ മലയാളത്തിലേക്കും മേഘ്ന എത്തി. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിൽ നായികയാണ് മേഘ്‌ന ഇപ്പോൾ.

- Advertisement -

പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെയാണ് മേഘ്‌ന അവതരിപ്പിക്കുന്നത് മടങ്ങി വരവിലും പഴയത് പോലെ ആരാധകരുടെ ഇഷ്ടം നേടാൻ മേഘ്‌നയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളൊക്കെ യൂട്യൂബ് വ്‌ളോഗിലൂടെ മേഘ്ന പങ്കുവയ്ക്കാറുണ്ട്. വീട്ടു വിശേഷം, പാചകം, സീരിയൽ വിശേഷങ്ങൾ എന്നിങ്ങനെയെല്ലാം മേഘ്‌നയുടെ വ്ലോഗിൽ കാണാം.

- Advertisement -

ഇപ്പോഴിതാ, മേഘ്‌ന പങ്കുവച്ച പുതിയ വീഡിയോയാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ വിശേഷങ്ങളാണ് മേഘ്ന പങ്കുവച്ചിരിക്കുന്നത്. കുറച്ചു നാളുകളായി കുടുംബത്തോടൊപ്പം ചെന്നൈയിൽ ആയിരുന്നു മേഘ്‌നയുടെ താമസം. ഇപ്പോൾ ചെന്നൈയില്‍ നിന്നും കേരളത്തില്‍ സെറ്റിലാവുകയാണ് മേഘ്‌ന.

അടുത്തിടെ പുതിയ വീട് വാങ്ങിയതിന്റെയും അത് മോഡി പിടിപ്പിച്ചതിന്റെയും വിശേഷങ്ങൾ മേഘ്‌ന ചാനലിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ ചെന്നൈയിൽ നിന്ന് ഷിഫ്റ്റ് ചെയ്യുന്നതിന്റെ കാഴ്ചകളാണ് മേഘ്‌ന വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

ചെന്നൈയിലെ വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് സാധനങ്ങളും പക്ഷിക്കൂടുമെല്ലാം മേഘ്‌ന നാട്ടിലേക്ക് കൊണ്ടുവരാനുണ്ട്. ഷിഫ്റ്റിംഗ് അത്ര എളുപ്പമുള്ള പണിയല്ലല്ലോ എന്ന് നടി പറയുന്നുണ്ട്. ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച സ്ഥലമാണ് ചെന്നൈ. ജീവിതത്തിലും കരിയറിലുമെല്ലാം പുതിയ തുടക്കം കിട്ടിയത് ഇവിടെ നിന്നാണ്. യൂട്യൂബ് ചാനല്‍ തുടങ്ങിയതും. മിസിസ് ഹിറ്റ്‌ലറിലേക്ക് വന്നതുമെല്ലാം ചെന്നൈയില്‍ നിന്നാണ്.

- Advertisement -

കേരളത്തില്‍ നിന്നും കൊണ്ടുവന്ന സാധനങ്ങളെല്ലാം വീണ്ടും തിരിച്ച് അങ്ങോട്ട് തന്നെ കൊണ്ടുവരികയാണ്. അന്ന് കൂടെയില്ലാത്ത ഹാപ്പിക്കുഞ്ഞും ഇപ്പോള്‍ എനിക്കൊപ്പമുണ്ട്. അത്യാവശ്യ കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഉള്ളത് അവിടെവിടെയായി എടുത്ത് വെച്ചിട്ടുണ്ട്. ഓരോന്ന് ഓരോന്ന് എന്റെ ഇഷ്ടത്തിന് അനുസരിച്ച് സെറ്റാക്കണം. തുടങ്ങിയ വിശേഷങ്ങളാണ് മേഘ്‌ന വീഡിയോയിൽ പറയുന്നത്.

അതേസമയം വീഡിയോക്ക് വരുന്ന കമന്റുകളും ശ്രദ്ധ നേടുകയാണ്. ആശംസകൾ നേർന്നു കൊണ്ടാണ് കൂടുതൽ പേരുടെയും കമന്റുകൾ. ‘സ്വന്തമായി വീട് പോലും ഇല്ലാത്തവള്‍ എന്ന് വിളിച്ചവര്‍ക്ക് മുന്നില്‍ സ്വന്തമായി വീടുണ്ടാക്കി കാണിച്ച് കൊടുത്തു. ഗ്രേറ്റ് മേഘ്ന. ഇത് എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാവട്ടെ,’ എന്നായിരുന്നു ഒരാളുടെ കമന്റ്.

മേഘ്‌നയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്, എല്ലാവിധ ആശംസകളും നേരുന്നു. എന്നും സന്തോഷത്തോടെ കഴിയാനാവട്ടെ എന്നും ഓരോരുത്തർ കമന്റ് ചെയ്യുന്നുണ്ട്. ഷൂട്ടിംഗ് തിരക്കിലായിരുന്നതിനാല്‍ അമ്മയായിരുന്നു വീട് പണികളൊക്കെ നോക്കിയതെന്ന് മേഘ്‌ന നേരത്തെ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week