26.7 C
Kottayam
Saturday, May 4, 2024

ഏപ്രിലില്‍ പ്രണയവിവാഹം,രണ്ടാം മാസം ജീവനൊടുക്കി യുവതി:ഭർത്താവ് അതിക്രൂരമായി മർദിച്ചുവെന്ന് കുടുംബം

Must read

തലശേരി: നവവധു കതിരൂര്‍ നാലാം മൈലിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിനു കാരണം ഭര്‍ത്താവിന്റെ ശാരീരിക പീഡനമാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഗുരുതരമായ ആരോപണങ്ങൾ.

പ്രണയ വിവാഹിതയായതിനു ശേഷം തന്റെ മകൾ ഭർത്താവിന്റെ തടങ്കലിൽ ആയിരുന്നുവെന്നും സംശയരോഗം കാരണം ഇയാൾ അതിക്രൂരമായി മർദിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. മകളുടെ ആദ്യ ശമ്പളം പോലും കയ്യിൽ വെക്കാൻ അനുവദിച്ചില്ല. കോഴിക്കോട് ജോലി സ്ഥലത്തേക്ക് പോകാൻ താനാണ് കാശു കൊടുത്തിരുന്നതെന്നും പിതാവ് ആരോപിക്കുന്നു.

തന്റെ മകളുടെ മൊബൈൽ ഫോൺ നിരീക്ഷിക്കുകയും അതിൽ വിളിച്ചിരുന്ന കൂട്ടുകാരികളെയും സഹപ്രവർത്തകരെയും അസഭ്യവർഷം നടത്തിയിരുന്നതായും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിൽ നിന്നുണ്ടായ മെന്റൽ- ബോഡി ഹരാസ്മെന്റാണ് തന്റെ മകൾക്കു നേരിടേണ്ടി വന്നത്.

അയാളുടെ ചില വിവാഹ ബാഹ്യേതര ബന്ധങ്ങൾ ചോദ്യം ചെയ്തതോടെ ദാമ്പത്യബന്ധം വഷളായി തുടങ്ങിയെന്നും പിണറായി പടന്നക്കരയിലെ ടി മനോഹരന്‍ മുഖ്യമന്ത്രിക്ക് പരാതിയിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂണ്‍ 11ന് രാത്രിയിലാണ് പരാതിക്കാരന്റെ മകളും ഐടി പ്രൊഫഷണലുമായ മേഘ ഭര്‍ത്താവ് കതിരൂരിലെ മാധവി നിലയത്തില്‍ സച്ചിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. യുവതിയുടെ ദേഹത്ത് മര്‍ദനമേറ്റ മുറിവുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും മനോഹരന്‍ പരാതിയില്‍ ആരോപിച്ചു.

കണ്ണൂരില്‍ ഭര്‍തൃസഹോദരിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു രാത്രി മടങ്ങിവന്നപ്പോഴാണ് കുടുംബവഴക്കുണ്ടാകുകയും ഭര്‍ത്താവിന്റെ മര്‍ദനമേറ്റ മേഘ ആത്മഹത്യ ചെയ്തതുമെന്നാണ് പരാതിയില്‍ പറയുന്നത്.

കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഐടി പ്രൊഫഷണലാണ് മേഘ. ഭര്‍ത്താവ് സച്ചിന്‍ കതിരൂരിലെ ജിംനേഷ്യത്തിലെ ഇന്‍സ്ട്രക്ടറായി ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ ഏപ്രിൽ മാസമാണ് പ്രണയബദ്ധരായിരുന്ന ഇവർ തമ്മിൽ വിവാഹിതരായത്.

സച്ചിനുമായിട്ടുള്ള വിവാഹത്തിന് മേഘയുടെ കുടുംബത്തിന് താൽപര്യമുണ്ടായിരുന്നില്ല. വിവാഹത്തിന് ശേഷം സച്ചിനും മേഘയും കതിരൂർ നാലാം മൈലിലെ വീട്ടിൽ സച്ചിന്റെ അമ്മയോടൊപ്പമായിരുന്നു താമസം. ഇവിടെ വെച്ചാണ് മേഘ ജീവനൊടുക്കിയത്.

വിവാഹസമയത്ത് അൻപതോളം പവൻ മേഘയ്ക്കു നൽകിയിരുന്നുവെന്നും എന്നാൽ ഇതൊന്നും പിന്നീടുണ്ടായിരുന്നില്ലെന്ന് പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. മേഘയുടെ മരണത്തിൽ ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും കതിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week