24.1 C
Kottayam
Sunday, June 7, 2026

‘മീശ വിനീത്’ വീണ്ടും അറസ്റ്റിൽ; നടപടി യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിൽ

Must read

തിരുവനന്തപുരം:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്റ്റഗ്രാം റീൽസ് താരം ‘മീശ വിനീത്’ എന്നറിയപ്പെടുന്ന കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിനീത് വീണ്ടും അറസ്റ്റിൽ. മടവൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിൽ പള്ളിക്കൽ പൊലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്.

കേസിൽ മൂന്നാം പ്രതിയാണ് വിനീത്. ഇക്കഴിഞ്ഞ 16–ാം തീയതിയാണ് സംഭവം. വിനീത് ഉൾപ്പെടെ നാലു പേർ രണ്ടു ബൈക്കുകളിലായി മടവൂരിലെത്തി യുവാവിനെ ആക്രമിച്ചു പരുക്കേൽപ്പിച്ചെന്നാണ് പരാതി. മറ്റു മൂന്നു പ്രതികളെ പിടികൂടാനായിട്ടില്ല.

സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകാമെന്നു പറഞ്ഞ് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ആഴ്ചകൾക്കു മുൻപ് കിളിമാനൂർ പൊലീസ് വിനീതിനെ പിടികൂടിയിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽനിന്നു പണയം വയ്ക്കുന്നതിനായി 6 പവൻ സ്വർണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വർണാഭരണങ്ങൾ തിരികെ നൽകണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു.

- Advertisement -

സ്വർണം തിരികെ നൽകാമെന്നു പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്കു ക്ഷണിച്ചു. ഇതനുസരിച്ച് തിരുവനന്തപുരത്തുനിന്നും യുവതി കിളിമാനൂരിൽ എത്തി. ബസിൽ വന്നിറങ്ങിയ യുവതിയെ വിനീത് ബൈക്കിൽ കയറ്റി വെള്ളല്ലൂരിലെ സ്വന്തം വീട്ടിൽ എത്തിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന്, യുവതി കിളിമാനൂർ പൊലീസിൽ പരാതി നൽകി.

- Advertisement -

കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് വിനീതിനെ പിടികൂടുകയായിരുന്നു. കാറും സ്കൂട്ടറും ഉൾപ്പെടെ മോഷണത്തിന് കന്റോൺമെന്റ്, കല്ലമ്പലം, നഗരൂർ, മംഗലപുരം സ്റ്റേഷനുകളിലും അടിപിടി നടത്തിയതിനു കിളിമാനൂരിലും ഉൾപ്പെടെ വേറെയും പന്ത്രണ്ടോളം കേസുകൾ വിനീതിന്റെ പേരിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

Popular this week