EntertainmentNews

കാവ്യ അണിഞ്ഞത് സ്വന്തം ബ്രാൻഡിന്റെ സാരി; ആഭരണങ്ങൾ സ്വർണത്തെക്കാളും വിലയുള്ളവ

കൊച്ചി:നടി മീര നന്ദന്റെ വിവാഹത്തിന് കുടുംബ സമേതമാണ് ദിലീപ് എത്തിയത്. ദീലിപും കാവ്യയും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു. ഇന്ന് കാവ്യ മാധവൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രവും സോഷ്യൽ മീഡിയിയിൽ‌ വൈറലായിരുന്നു. ദിലീപും കാവ്യയും പരസ്പരം നോക്കി ചിരിക്കുന്ന ചിത്രമാണ് കാവ്യ പങ്കുവെച്ചത്. അതിൽ കാവ്യയുടെ സാരിയും അണിഞ്ഞ ആഭരണങ്ങളും ചർച്ചയായി.

നിറങ്ങളുടെ അതിപ്രസരമൊന്നുമില്ല, സിൽവർ കളറുള്ള സാരിയാണ് കാവ്യ അണിഞ്ഞത്. ഈ സാരി കാവ്യയുടെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയിൽ നിന്നാണ്. അത് പോലെ വളരെ ലളിതമാണെന്ന് തോന്നുന്ന ആഭരണങ്ങളാണ് കാവ്യ ധരിച്ചത്. സ്വർണമായിരുന്നില്ല ധരിച്ചത്. മീര നന്ദനും സ്വർണം ധരിച്ചിരുന്നില്ല.

സ്വർണത്തെക്കാളും ഭം​ഗിയുള്ള ആഭരണങ്ങളാണ് പലരും ഇപ്പോൾ ധരിക്കാൻ ഇഷ്ടപ്പെടുന്നത്. കാവ്യ കഴുത്തിലും കയ്യിലും ധരിച്ചിരിക്കുന്ന ആഭരണങ്ങൾ കണ്ടാൽ ഫാൻസി ഐറ്റം ആണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ലയ സ്വർണത്തെക്കാൽ വില പിടിപ്പുള്ള ആഭരണങ്ങളാണ് കാവ്യ ധരിച്ചതെന്നാണ് പറയുന്നത്.

പച്ചക്കല്ലിൽ തിളങ്ങുന്ന നെക്ലേസും മോതിരവും പ്രത്യേക ഭം​ഗിയുള്ളവയാണ്. ഇതൊക്കെ കോട്ടയം കേന്ദ്രീകൃതമായ ജുവല്ലറി ബു‍‍ട്ടീക്കിൽ നിന്ന് ഉള്ളതാണ്. ഇവരുടെ പുതിയ കസ്റ്റമർ കാവ്യയാണ്. പൊൽകി, ഡയമണ്ട് സെറ്റുകളാണ് കാവ്യ അണിഞ്ഞത്. അൺ കട്ട് ഡയമണ്ട് എന്ന പേരിൽ അറിയപ്പെടുന്ന ആഭരണങ്ങളാണ് പൊൽകി.

ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിനും കാവ്യയും കുടുംബവും ലക്ഷ്യയുടെ വസ്ത്രങ്ങളാണ് ധരിച്ചത്. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന കാവ്യ കൂടുതലായും ശ്രദ്ധകൊടുക്കുന്നത് ബിസിനസ്സിലാണ്. ദിലീപുമായുള്ള വിവാഹത്തിന് പിന്നാലെയാണ് കാവ്യ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

അതേ സമയം, കാവ്യയ്ക്ക് നൂറ് കോടിയോളം ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാവ്യ ആദ്യ വിവാഹത്തിന് നിറയെ ആഭരണങ്ങൾ ധരിച്ചാണ് എത്തിയത്. ദിലീപുമായുള്ള വിവാഹത്തിന് അത്രത്തോളം സ്വർണാഭരണം ധരിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker