EntertainmentKeralaNews

ഇത്തരം തെമ്മാടിത്തരം അനുവദിക്കരുത്: മീര നന്ദന്‍ കേസു കൊടുക്കണം, ഒരാളെങ്കിലും സ്റ്റേഷനില്‍ കയറട്ടെ

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തതെങ്കിലും വിവാഹത്തിന് മുമ്പും ശേഷമായി നടന്ന ചടങ്ങുകളില്‍ മലയാളത്തിലെ പ്രിയ താരങ്ങള്‍ അടക്കമുള്ള മീര നന്ദന്റെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.

ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് മീരയെ നേരില്‍ കാണാനായി യുകെയില്‍ നിന്നും ശ്രീജു ദുബായിലേക്ക് എത്തി. ഇരുവർക്കും ഇഷ്ടമാകുകയും വിവരം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ തമ്മില്‍ ആലോചിച്ച് വിവാഹം ഉറപ്പിച്ചു. വിവാഹിതയാകാൻ പോകുന്ന വിവരം സോഷ്യല്‍ മീഡിയ വഴി മീര നന്ദന്‍ തന്നെ നേരത്തെ പങ്കുവച്ചിരുന്നു.

വിവാഹ നിശ്ചയത്തിന് പിന്നാലെ വരന്‍ ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങള്‍ അന്ന് മീര പങ്കുവച്ചപ്പോള്‍ കടുത്ത സൈബര്‍ ആക്രമണമായിരുന്നു നേരിടേണ്ടി. വിവാഹത്തിന് ശേഷവും ഒരുവിഭാഗം ഇത് തുടരുന്നു എന്നതാണ് ശ്രദ്ധേയം. പലരും ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം തെമ്മാടിത്തരങ്ങള്‍ അനുവദിച്ചുകൊടുക്കാതെ പരാതി കൊടുക്കണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നു.

‘സിനിമാ നടി മീരാ നന്ദന്റെ ചെക്കനെ കണ്ടാൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും, എന്താ അയാളുടെ മൂക്ക് ഇങ്ങനെ തുടങ്ങി ബോഡി ഷെയ്മിങിന്റെ എക്സ്ട്രീം വേര്‍ഷനാണ് വിദ്യാസമ്പന്നരായ മലയാളി നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്.’ എന്നാണ് ഷാജഹാന്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ കുറിച്ചത്.

മനുഷ്യന്റെ നിറവും വർഗ്ഗവും വർണ്ണവും വേഷവും പറഞ് ഇകഴ്ത്തി കാണിക്കുന്നത് കൊലപാതകത്തിനോളം പോന്നൊരു ക്രൈമാണെന്ന് ഈ കൂട്ടത്തിന് അറിയായാഞ്ഞിട്ടൊന്നുമല്ല അന്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചു കയറി ഏറ്റവും മോശം വൃത്തികേട് പറയുന്നത്‌ ഇത്തരക്കാരുടെ ഹോബിയാണ്. പ്രിയപ്പെട്ട മീരാ നിങ്ങൾ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണം ഒരാളെങ്കില്‍ ഒരാൾ ഈ വംശവെറിയുടെ പേരിൽ പോലീസ് സ്റ്റേഷൻ കയറട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഹണിമൂണ്‍ അടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ചിട്ടില്ലെന്നാണ് മീര നന്ദന്‍ പ്രതികരിച്ചത്. ലീവ് കഴിഞ്ഞാൽ താൻ ദുബായിലേക്ക് പോകുമെന്നും ശ്രീജു ലണ്ടനിലേക്ക് പോകും. എനിക്ക് ലീവ് കുറവാണ്. കുറച്ച് ദിവസം കഴിഞ്ഞ് ദുബായിലേക്ക് പോകും. ലണ്ടനിൽ ഒരു റിസപ്ഷൻ കൂടിയുണ്ട്. അത് കഴിഞ്ഞ് ജോലിയ്ക്ക് ജോയ്ൻ ചെയ്യണം. ലണ്ടനിൽ നിന്ന് എവിടെയെങ്കിലും പോകണം. അത് ഇനി വേണം പ്ലാൻ ചെയ്യാനെന്നും താരം വ്യക്തമാക്കി.

ദിലീപിനെ പ്രധാന കഥാപാത്രമാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവമല്ലാത്ത മീര യു എ ഇയില്‍ റേഡിയോ അവതാരകയായി ജോലി ചെയ്യുകയാണ്.

കൊച്ചി എളമക്കര സ്വദേശിയാണ് മീര നന്ദന്‍. 2008 ല്‍ റിലീസായ മുല്ലയ്ക്ക് പുറമെ തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും താരം തുടക്കം കുറിച്ചു. ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്റെളിയാ ആണ് മീര അഭിനയിച്ച് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button