കൊച്ചി:കസ്തൂരിമാന്‍, സ്വപ്‌നക്കൂട്, സൂത്രധാരന്‍, ഗ്രാമഫോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ തന്നെ മതി മീരാ ജാസ്മിന്‍ എന്ന നടിയെ അറിയാന്‍. ദിലീപ് ചിത്രം സൂത്രധാരനിലൂടെയാണ് മീര അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവാനി എന്ന വേഷത്തില്‍ ആണ് താരം എത്തിയത്.
ജാസ്മിന്‍ എന്നായിരുന്നു മീരയുടെ യഥാര്‍ത്ഥ പേര്. ലോഹിത ദാസ് ആണ് അത് മീര ജാസ്മിന്‍ എന്ന പേര് നല്‍കിയത്. ഇടക്കാലത്തില്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ സ്ഥിരം നായികയായി തിളങ്ങിയ മീര ഇടവേളയ്ക്കു ശേഷം വീണ്ടും തിരിച്ചു എത്തിയതും സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ കൂടി ആണ്.
സിനിമയില്‍ തനിക്ക് അധികം സുഹൃത്തുക്കള്‍ ഇല്ലെന്നും തന്റെ ഏക സുഹൃത്ത് ദിലീപേട്ടനാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നടി മീരാ ജാസ്മിന്‍. മലയാളത്തില്‍ ചുവടു വെച്ച മീരാ പിന്നീട് തമിഴിലും തെലുങ്കിലും കന്നടയിലും തന്റെ സാന്നിധ്യമറിയിച്ചു.
ഇന്നത്തെ താരങ്ങള്‍ വിവാഹം കഴിഞ്ഞാലും സോഷ്യല്‍ മീഡിയയിലൂടെ സജീവമായി നില്‍ക്കുമ്പോള്‍ ഇതിന് വിപരീതമായി മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ പോലും ഉണ്ടായിരുന്നില്ല.
മീര തന്റെ അഭിനയ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ചില സിനിമകളുടെ പുറകെ പോയി ഒരു പത്ത് വര്‍ഷം കളഞ്ഞു എന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി ഇങ്ങനെ.
എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചു എന്നു നോക്കിയാല്‍ അത് കരിയര്‍ ആണെങ്കിലും അതെന്റെ സ്വാകാര്യ ജീവിതത്തില്‍ ആണെങ്കിലും എനിക്ക് യാതൊരു പശ്ചാത്താപവും ഇല്ല മീര പറഞ്ഞു. ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ ഉടനെ തന്നെ ഇനി അടുത്ത സിനിമ ഏതാണ് എന്ന ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരുപാട് സമ്മര്‍ദ്ദം ഉണ്ടായതായി തോന്നിയിട്ടുണ്ട്. അതുപോലെ സിനിമ ഇല്ലെന്നു പറയാന്‍ ഒരു നാണക്കേട് ഉണ്ടായിരുന്നുവെന്നും മീര പറയുന്നു. എന്നാല്‍, ഞാന്‍ എന്റെ ജീവിതത്തിലേക്ക് തിരിച്ചു പോകുകയാണെങ്കില്‍ തിരുത്തുന്നത് ആ വലിയ തെറ്റായിരിക്കും എന്ന് നടി പറയുന്നു.
ഒരു വട്ടം ദേശീയ അവാര്‍ഡും രണ്ട് വട്ടം കേരള സംസ്ഥാന അവാര്‍ഡും മികച്ച നടിക്കുള്ളത് നേടിയിട്ടുണ്ട് മീര ജാസ്മിന്‍.