29.7 C
Kottayam
Saturday, June 13, 2026

മീനാക്ഷി എന്റെ ക്ലാസ്‌മേറ്റാണ്! മഞ്ജു ചേച്ചിയും ദിലീപ് അങ്കിളുമെല്ലാം സ്കൂളില്‍ വരാറുണ്ടായിരുന്നുവെന്നും കല്യാണി

Must read

കൊച്ചി:സായ്കുമാറിന്റെയും ബിന്ദു പണിക്കരിന്റെയും മകളായ കല്യാണിക്ക് ഡാന്‍സും അഭിനയവും ഏറെയിഷ്ടമാണ്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ കല്യാണിയുടെ വിശേഷങ്ങള്‍ ക്ഷണനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്.

മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കല്യാണി മീനാക്ഷി ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായിരുന്നു. മഞ്ജു വാര്യരും കല്യാണിയും ഒന്നിച്ചുള്ള ഡാന്‍സ് വീഡിയോ മുന്‍പ് വൈറലായിരുന്നു. കോളേജില്‍ ആര്‍ട്‌സ് ഡേ ഉദ്ഘാടനത്തിന് വന്നപ്പോഴായിരുന്നു മഞ്ജു കല്യാണിക്കൊപ്പം ചുവടുവെച്ചത്. മഞ്ജു ചേച്ചിയെ നേരത്തെ തന്നെ അറിയാം.

മീനാക്ഷിയും ഞാനും ഒരേ ക്ലാസില്‍ പഠിച്ചവരാണ്. ഞങ്ങള്‍ ഒന്നിച്ച് മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. പത്താം ക്ലാസിലായപ്പോഴാണ് അവള്‍ സ്‌കൂള്‍ മാറിയത്. മീനാക്ഷിയുടെ ഡാന്‍സ് വീഡിയോകളൊക്കെ ഞാനും കാണാറുണ്ടെന്നും കല്യാണി പറയുന്നു. സ്‌കൂളിലെ ആനുവല്‍ ഡേ പരിപാടിക്ക് ദിലീപ് അങ്കിളും മഞ്ജു ചേച്ചിയുമൊക്കെ വരാറുണ്ട്.


കല്യാണി എന്നാണ് സിനിമയിലേക്ക് വരുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേക്കുറിച്ച് എല്ലാവരും ചോദിക്കുന്നുണ്ടെങ്കിലും അവള്‍ കൃത്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു സായ് കുമാര്‍ പറഞ്ഞത്.

- Advertisement -


അഭിനയിക്കാനൊക്കെ ഇഷ്ടമാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമെല്ലാം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. അടുത്തിടെ യുകെയില്‍ പോയി ഷെഫ് പഠനമെന്ന ആഗ്രഹം സഫലീകരിച്ചിരുന്നു കല്യാണി. ഫ്രഞ്ച് കസിന്‍ പഠിക്കാന്‍ വേണ്ടിയാണ് അവിടേക്ക് പോയത്. മനസില്‍ അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു. അതങ്ങ് സാക്ഷാത്ക്കരിച്ചതാണ്.

- Advertisement -

ആ മേഖലയില്‍ ജോലി ചെയ്യുന്നതിനെക്കുറിച്ചൊന്നും ഇതുവരെ ആലോചിച്ചിട്ടില്ല. ഭാവിയില്‍ ചിലപ്പോള്‍ റസ്‌റ്റോറന്റൊക്കെ തുടങ്ങിയേക്കാം.
സായ്കുമാറിന്റെയും ബിന്ദു പണിക്കരിന്റെയും മകള്‍ എന്ന ലേബലില്‍ അറിയപ്പെടാനാണ് ഞാന്‍ എന്നും ആഗ്രഹിക്കുന്നത്.

അവരെക്കുറിച്ചും എന്നെക്കുറിച്ചുമൊക്കെ പല തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നത് കണ്ടിട്ടുണ്ട്. അമ്മ കമന്റുകളൊക്കെ നോക്കി ഇതെന്താണ് ഇങ്ങനെ എന്നൊക്കെ ചോദിക്കാറുണ്ട്. പല സംഭവങ്ങളും കാണുന്നതല്ലേ, നമുക്ക് ഇതൊക്കെ ശീലമാണല്ലോ, കസിനൊപ്പം ഒരു ഫോട്ടോഷൂട്ട് ചെയ്തപ്പോള്‍ ഞാന്‍ വിവാഹിതയാവാന്‍ പോവുന്നുവെന്നായിരുന്നു വാര്‍ത്ത വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

Popular this week