News
വ്യാജ മാനഭംഗ പരാതി നല്കിയ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍
ഹൈദരാബാദ്: പോലീസില്‍ വ്യാജ മാനഭംഗ പരാതി നല്കിയ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അമിതമായി ഉറക്കഗുളിക കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദില്‍ ഫാര്‍മസി വിദ്യാര്‍ഥിയായ 19 വയസുകാരിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
തന്നെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നു പെണ്‍കുട്ടി പോലീസില്‍ വ്യാജപരാതി നല്‍കുകയായിരുന്നു. മാനഭംഗപ്പെടുത്തിയെന്നത് കുടുംബ കലഹത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മെനഞ്ഞ കഥയായിരുന്നെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News