തൃശ്ശൂർ:മെഡിക്കൽ വിദ്യാർത്ഥിനിയെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് സ്വദേശി കൈതവളപ്പിൽ നസീറിന്റെ മകളും, വയനാട് വിംസ് മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയുമായ അമൽ (22) ആണ് മരിച്ചത്.
കൊടുങ്ങല്ലൂരിലെ മുഗൾ അപ്പാർട്ട്മെന്റിലുള്ള ഫ്ലാറ്റിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് അടച്ചിട്ട മുറിയിൽ അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News