കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ എം.എം. മാത്യു മരിച്ചു; മരണ കാരണം ഇതാണ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ മാസം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായയാള്‍ മരിച്ചു. എറണാകുളം പുത്തൻകുരിശ്, വരിക്കോലി സ്വദേശി എം.എം. മാത്യു (57) ആണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കാർഡിയോളജി ബ്ലോക്കിലെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നവരെ കിടത്തുന്ന ഐസിയുവില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം.

മാറ്റിവച്ച ഹൃദയം മാത്യുവിന്‍റെ ശരീരവുമായി യോജിക്കാതിരുന്നതാണ് മരണ കാരണമെന്ന് അവയ മാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കേന്ദ്രങ്ങള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News